ധാ​ക്ക ബൈ​ത്തു​ൽ മു​ഖ​ർ​റം പ​ള്ളി​ക്കു​ സ​മീ​പം ഖു​ർ​ആ​ൻ

നി​ന്ദ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ

ബംഗ്ലാദേശിൽ സാമുദായിക കലാപം തുടരുന്നു; രണ്ടു മരണംകൂടി

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ദു​ർ​ഗ പൂ​ജ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ​യു​ണ്ടാ​യ സാ​മു​ദാ​യി​ക ക​ലാ​പ​ത്തി​ന്​ ശ​മ​ന​മി​ല്ല. ഇ​തി​ന​കം 300 പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഖു​ർ​ആ​ൻ നി​ന്ദ ആ​രോ​പി​ച്ച്​ ര​ണ്ട്​ ഹി​ന്ദു യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ടു.

കി​ഴ​ക്ക​ൻ ജി​ല്ല​യാ​യ കു​മി​ല​യി​ൽ ദു​ർ​ഗ​പൂ​ജ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദേ​വ​െൻറ കാ​ൽ​മു​ട്ടി​ൽ ഖു​ർ​ആ​ൻ വെ​ച്ച​താ​യു​ള്ള ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ അ​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്.

അ​ക്ര​മ​ങ്ങ​ളി​ൽ ഇ​തി​ന​കം ആ​റു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നൂ​റി​ലേ​റെ പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ഹാ​ജി ജ​ങി​ലു​ള്ള ഹി​ന്ദു ക്ഷേ​ത്രം ആ​ക്ര​മി​ക്കാ​നെ​ത്തി​യ ജ​ന​ക്കൂ​ട്ട​ത്തി​നു​നേ​രെ പൊ​ലീ​സ്​ വെ​ടി​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ക​ലാ​പം ധാ​ക്ക​യി​ലേ​ക്കും പ​ട​രു​ക​യാ​ണ്.

രാ​ജ്യ​ത്ത്​ ഇ​ൻ​റ​ർ​നെ​റ്റ്​ സൗ​ക​ര്യ​ങ്ങ​ൾ വി​ച്ഛേ​ദി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Communal riots continue in Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.