വാഷിങ്ടൺ: മനുഷ്യ ചർമ്മത്തിൽ കൊറോണ വൈറസിന് ഒമ്പത് മണിക്കൂർ നില നിൽക്കാൻ കഴിയുമെന്ന് പഠനം. ജപ്പാനിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഇടക്കിടക്ക് കൈ കൈഴുകുന്നത് മാത്രമാണ് ഇതിന് പ്രതേിരോധിക്കാനുള്ള പോംവഴിയെന്ന് ഗവേഷകർ പറഞ്ഞു.
ക്ലിനിക്കൽ ഇൻഫെക്ഷൻ ഡിസീസ് ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. കൊറോണ വൈറസിന് ഒമ്പത് മണിക്കൂർ വരെ മനുഷ്യ ചർമ്മത്തിൽ നിൽക്കാനാവും. ഇത് വൈറസിെൻറ വ്യാപനതോത് ഉയർത്തുമെന്നും ഗവേഷക സംഘം ആശങ്ക പ്രകടിപ്പിച്ചു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ ചർമ്മം പരിശോധിച്ചാണ് ഗവേഷകരുടെ സംഘം ഇത്തരമൊരു നിഗമനത്തിലെത്തിയത്.
എന്നാൽ, എഥനോൾ ഉപയോഗിച്ചാൽ 15 സെക്കൻഡിനുള്ളിൽ കൊറോണ വൈറസ് ഇല്ലാതാകും. നിലവിൽ ഉപയോഗിക്കുന്ന ഹാൻഡ് സാനിറ്റൈസറുകളിലെ പ്രധാനഘടകം എഥനോളാണ്. കോവിഡിനെ പ്രതിരോധിക്കാൻ ഇടക്കിടക്ക് കൈ കഴുകണമെന്ന ലോകാരോഗ്യ സംഘടനയുടെ വാദങ്ങളെ ശരിവെക്കുന്നതാണ് പുതിയ പഠനഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.