ജനീവ: അടുത്ത വർഷം പകുതി കഴിയാതെ കോവിഡ് വാക്സിൻ വ്യാപകമായി വിതരണം ചെയ്യാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). വാക്സിൻ പരീക്ഷണങ്ങളൊന്നും അവസാന ഘട്ടത്തിലേക്കെത്തിയിട്ടില്ല. ഇപ്പോഴത്തെ വാക്സിനുകളുടെ ഫലപ്രാപ്തി 50 ശതമാനത്തിൽ നിൽക്കുകയാണെന്നും ഡബ്ല്യു.എച്ച്.ഒ വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു.
മൂന്നാംഘട്ട പരീക്ഷണങ്ങൾക്ക് കൂടുതൽ സമയമെടുക്കും. ഫലപ്രാപ്തിയും സുരക്ഷിതത്വവും പരമാവധി ഉറപ്പാക്കേണ്ടതുണ്ട്. നിരവധി പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ ഘട്ടത്തിൽ വാക്സിനുകൾ ഫലപ്രദമാണോയെന്ന് വ്യക്തമായി പറയാറായിട്ടില്ല -ഹാരിസ് പറഞ്ഞു. ഡബ്ല്യു.എച്ച്.ഒയും 'ഗവി' വാക്സിൻ സഖ്യവും ചേർന്നാണ് ലോകവ്യാപകമായി 'കൊവാക്സ്' എന്നപേരിൽ നീതിയുക്തമായി വാക്സിൻ വിതരണത്തിന് പദ്ധതി തയാറാക്കിയിരിക്കുന്നത്. 2021 അവസാനത്തോടെ 200 കോടി ഡോസ് വാക്സിൻ സംഭരിച്ച് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ചില രാജ്യങ്ങൾ വാക്സിൻ വിതരണത്തിന് സ്വന്തമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.