ബെയ്ജിങ്: കോവിഡ് വീണ്ടും പിടിമുറുക്കിയ ചൈനീസ് വ്യവസായികനഗരമായ ഷാങ്ഹായിയിൽ തിങ്കളാഴ്ച ഏഴു മരണംകൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആശങ്ക കുത്തനെ ഉയരുന്നു. ഞായറാഴ്ച മൂന്നു പേർ മരിച്ചതോടെയാണ് ഷാങ്ഹായ് ലോകശ്രദ്ധയിലെത്തുന്നത്. മരിച്ചവരൊക്കെയും 60 വയസ്സ് പിന്നിട്ടവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഒമിക്രോൺ വകഭേദമാണ് രാജ്യത്ത് പുതിയ തരംഗമുയർത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 3297 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഷാങ്ഹായിക്കു പുറമെ ജിലിൻ പ്രവിശ്യയിലും വൈറസ്ബാധ വ്യാപകമാണ്. നിലവിൽ രാജ്യത്ത് 30,384 പേരാണ് വൈറസ് ബാധയെ തുടർന്ന് ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.