ബർലിൻ: ജർമനിയിലും ബൾഗേറിയയിലും പ്രതിദിന കോവിഡ് കേസുകൾ ഉയരുന്നു. ബുധനാഴ്ച 80,000ത്തിലേറെ പേർക്കാണ് ജർമനിയിൽ കോവിഡ് സ്ഥിരീകരിച്ചത്; ബൾഗേറിയയിൽ 7062 പേർക്കും. ഫ്രാൻസിൽ ചൊവ്വാഴ്ച 3,68,149 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
യൂറോപ്പിലുടനീളം കോവിഡിന്റെ വകഭേദമായ ഒമിക്രോൺ വ്യാപിക്കുകയാണെന്ന് യൂറോപ്യൻ മെഡിസിൻ ഏജൻസി അറിയിച്ചു. സ്വീഡനിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി. പ്രതിദിന കോവിഡ് കേസുകൾ 698 ആയതോടെ റഷ്യയും നിയന്ത്രണങ്ങൾക്കൊരുങ്ങുകയാണ്. ആസ്ട്രേലിയയിൽ 24 മണിക്കൂറിനിടെ 18,427 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.