രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ജനങ്ങളുടെ പിന്തുണ തേടി ശ്രീലങ്കൻ സൈനിക മേധാവി

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റ് ഗോടബയ രാജപക്സെയുടെ വസതിയും ഓഫീസും പ്രക്ഷോഭകാരികൾ പിടിച്ചടക്കിയതിനു പിന്നാലെ രാജ്യത്ത് സമാധാനം പുലർത്താൻ ജനങ്ങളുടെ പിന്തുണതേടി സൈനിക മേധാവി ജനറൽ ശിവേന്ദ്ര സെൽവ. രാജ്യത്ത് സമാധാനം ഉറപ്പാക്കൻ ജനങ്ങൾ സൈന്യത്തേയും പൊലീസിനേയും പിന്തുണക്കണമെന്ന് സൈനിക മേധാവി പ്രസ്താവനയിൽ പറയുന്നു.

സാമ്പത്തിക പ്രതിസന്ധി രൂ‍ക്ഷമായതിനെതുടർന്ന് ശ്രീലങ്കയിൽ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ഗോടബയ രജപക്സെയുടെ രാജിയാവശ്യപ്പെട്ട് ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കടന്ന പ്രതിഷേധക്കാർ വൻ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ഗോടബയ രാജപക്സെ രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

സമാധാനപരമായ അധികാര കൈമാറ്റത്തിന് പ്രസിഡന്റ് ജൂലൈ 13ന് രാജി സമർപ്പിക്കുമെന്ന് സ്പീക്കർ കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പറഞ്ഞു. രാജിവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ വസതിക്കും പ്രക്ഷോഭകർ തീയിട്ടിരുന്നു.

Tags:    
News Summary - Day After Lankans Take Over President Home, Army Chief's Appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.