ബെയ്ജിങ്: ചൈനയിലെ ഷെങ്സൂ നഗരത്തിൽ ആയിരം വർഷത്തിനിടെ പെയ്ത ഏറ്റവും വലിയ മഴയിൽ മരിച്ചവരുടെ എണ്ണം 33 ആയി. ലോകത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറി സ്ഥിതിചെയ്യുന്ന മേഖലയിൽനിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായി വെള്ളം കയറിയേതാടെ പലരും ഓഫിസുകളിലും സ്കൂളുകളിലും അപാർട്മെന്റുകളിലും കുടുങ്ങി. വാഹനങ്ങൾ ഒലിച്ചുപോയി. പ്രളയതീവ്രത കുറക്കാൻ ഹെനാൻ പ്രവിശ്യയിലെ ഡാം പട്ടാളത്തിെൻറ സഹായത്തോടെ തുറന്നുവിട്ടു.
ഇവിടെ മൂന്നുദിവസത്തിനിടെ 640 മീ.മീറ്റർ മഴയാണ് പെയ്തത്. സമീപകാലത്തെ ഏറ്റവും ഉയർന്ന അളവാണിതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരുവർഷത്തിനിടെ ലഭിക്കാറുള്ള മഴ മൂന്നുദിവസം കൊണ്ട് പെയ്തൊഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.