ന്യൂയോർക്: ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ യു.എസിൽ മരിച്ചവരുടെ എണ്ണം 45 ആയി. ന്യൂയോർക്കിൽ 13ഉം പെൻസൽവേനിയയിൽ അഞ്ചുപേരുമാണ് മരിച്ചത്. ന്യൂയോർക്കിൽ ഒരാൾ കാറിനുള്ളിൽ മരിച്ചു.
വെള്ളം കയറിയ ബേസ്മെൻറ് അപ്പാർട്മെൻറുകളിൽ കഴിഞ്ഞ 11 പേരും മരിച്ചു. സബ് വേ ടണലുകളും ദേശീയപാതകളും പ്രളയജലം മൂടിയ നിലയിലാണ്. ഓടകളിലെ മാലിന്യം നിരത്തിലൂടെ ഒഴുകുകയാണ്. വീടുകളിൽ കുടുങ്ങിയ നിരവധിയാളുകളെ രക്ഷപ്പെടുത്തി. ന്യൂജഴ്സിയിൽ മരിച്ചവരുടെ എണ്ണം 23 ആയതായി ഗവർണർ ഫിൽ മർഫി അറിയിച്ചു. വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയാണ് കൂടുതൽ ആളുകളും മരിച്ചത്. വെള്ളപ്പൊക്കം തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു.ന്യൂജഴ്സിയിലും ന്യൂയോർക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.