സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് സ്വമേധയാ തൊഴിലുടമയെ മാറ്റാം

ബുറൈദ: വീട്ടുടമയുടെ ഭാഗത്ത് കരാർ ലംഘനമുണ്ടായാൽ ഹൗസ് ഡ്രൈവർ, ഹൗസ് മെയ്ഡ് തസ്തികയിലുള്ളവർക്ക് സ്വമേധയാ മറ്റൊരിടത്തേക്ക് തൊഴിൽ മാറാമെന്ന് സൗദി മനുഷ്യാവകാശ കമീഷൻ (എച്ച്.ആർ.സി). 'വിഷൻ 2030'മായി ബന്ധപ്പെട്ട പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിൽ തൊഴിൽ ചട്ടങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും നിരവധി വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ ഇതിലൂടെ സംരക്ഷിക്കപ്പെടുമെന്നും കമീഷൻ പ്രസിഡന്റും മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി ചെയർമാനുമായ ഡോ. അവ്വാദ് അൽ അവ്വാദ് പറഞ്ഞു.

പ്രാരംഭ പരിശീലന ഘട്ടം (പ്രബേഷൻ) കഴിയുന്നതിന് മുമ്പ് തൊഴിലുടമ കരാർ റദ്ദാക്കുക, തൊഴിലാളിയുടെ സമ്മതമില്ലാതെ മറ്റൊരാളുടെ കീഴിൽ തൊഴിലെടുക്കുന്നതിന് നിയോഗിക്കുക, ശമ്പളം കൃത്യമായി നൽകാതിരിക്കുക, വിശ്രമരഹിതമായി പണിയെടുപ്പിക്കുക, അപകടകരമായ ജോലികൾ ചെയ്യാൻ പ്രേരിപ്പിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് സ്വമേധയാ മറ്റൊരു തൊഴിൽ ദാതാവിനെ സ്വീകരിക്കാം എന്നതാണ് പരിഷ്കാരങ്ങളിൽ പ്രധാനം.

Tags:    
News Summary - Domestic workers can voluntarily change employers in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.