വാഷിംങ്ടൺ: തന്റെ അടുത്ത ട്രഷറി സെക്രട്ടറിയായി മുൻ സോറോസ് മണി മാനേജറും അഭിഭാഷകനുമായ സ്കോട്ട് ബെസെന്‍റിനെ നാമനിദേശം ചെയ്യുമെന്ന് നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.
1991 മുതൽ, കോടീശ്വരനായ ജോർജ് സോറോസിന്റെ മാക്രോ ഇക്കണോമിക് നിക്ഷേപ സ്ഥാപനമായ സോറോസ് ഫണ്ട് മാനേജ്‌മെന്‍റിനായി സേവനമനുഷ്ഠിച്ച ശേഷം സ്വവർഗാനുരാഗിയായ ബെസന്‍റ് ‘കീ സ്‌ക്വയർ’ ഗ്രൂപ്പിന്റെ സ്ഥാപകനും സി.ഇ.ഒയുമായി. സെനറ്റ് സ്ഥിരീകരിച്ചാൽ രാജ്യത്തെ ആദ്യത്തെ സ്വവർഗാനുരാഗിയായ ട്രഷറി സെക്രട്ടറിയാകും 62 കാരനായ ബെസന്‍റ്. 20ാം നൂറ്റാണ്ടിലെ സാമ്പത്തിക കുതിച്ചുചാട്ടത്തെക്കുറിച്ചും ഹെഡ്ജ് ഫണ്ടുകളുടെ ചരിത്രത്തെക്കുറിച്ചും ഇദ്ദേഹം യേൽ സർവകലാശാലയിൽ പഠിപ്പിച്ചിട്ടുണ്ട്.
നേരത്തെ ഡെമോക്രാറ്റുകളെ പിന്തുണച്ചിരുന്ന സ്കോട്ട് ബെസെന്‍റ് പിന്നീട് ട്രംപിന്റെ കടുത്ത പിന്തുണക്കാരനായി മാറി. യു.എസിന്റെ വർധിച്ചുവരുന്ന ദേശീയ കടത്തെ വരുതിയിലാക്കാൻ നികുതി ചുമത്തലും ചെലവുകൾ വെട്ടിക്കുറക്കുന്നതടക്കമുള്ള പ്രവൃത്തികളെ പിന്തുണച്ച് ട്രംപിന്റെ പ്രചാരണത്തിൽ ചേരാൻ തീരുമാനിച്ചതായി ബെസന്‍റ് ആഗസ്റ്റിൽ പറഞ്ഞിരുന്നു. കടത്തിന്റെ പർവതത്തിൽനിന്ന് കരകയറാനുള്ള അമേരിക്കയുടെ അവസാന അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.