കൊളംബൊ: ശ്രീലങ്കയിലുള്ള ചൈനീസ് പൗരൻമാർ കലാപത്തിൽ പങ്കെടുക്കരുതെന്ന് ചൈനീസ് എംബസി. ചൈനീസ് പൗരന്മാർ പ്രതിഷേധങ്ങളിൽ നിന്ന് അകന്ന് നിൽക്കുവാനും പ്രദേശങ്ങളിലെ സുരക്ഷ മുന്നറിയിപ്പുകൾ പാലിക്കാനും കൊളംബോയിലെ എംബസി ജാഗ്രത നൽകി.
ചൈന കോടികളുടെ നിക്ഷേപം നടത്തിയിട്ടുള്ള പ്രൊജക്ടുകൾ ശ്രീലങ്കയിൽ ഉണ്ട്. ഇവിടെ നൂറോളം ചൈനക്കാരാണ് ജോലി ചെയ്യുന്നത്. ഹംബൻതോട്ട തുറമുഖം, കൊളംബൊ പോർട്ട് സിറ്റി പ്രൊജക്ട് എന്നിവയൊക്കെ ശ്രീലങ്കയിൽ ചൈന ഏറ്റെടുത്ത് നടത്തുന്ന പ്രൊജക്ടുകളാണ്. ഇവരുടെ സുരക്ഷക്കായി എംബസിയുമായി ബന്ധപ്പെടാനും അറിയിച്ചിട്ടുണ്ട്.
സാമ്പത്തികമായി തകർന്ന ശ്രീലങ്കയിൽ പൊതുജനം നാളുകളായി പ്രതിഷേധങ്ങൾ നടത്തി വരികയായിരുന്നു. ജനങ്ങളുടെ രോഷം ആളിക്കത്തുകയും കഴിഞ്ഞ ദിവസം ശ്രീലങ്ക കലാപഭൂമിയായി മാറുകയും ചെയ്തിരുന്നു.
പ്രസിഡന്‍റ് ഗോടബയ രജപക്സെയുടെ രാജിയാവശ്യപ്പെട്ട് ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കടന്ന പ്രതിഷേധക്കാർ വൻ നാശനഷ്ടങ്ങളുണ്ടാക്കി. പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ഗോടബയ രാജപക്സെ ഒളിവിൽ പോകുകയും രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.