സൂര്യൻ കത്തുേമ്പാൾ തെളിഞ്ഞ വെള്ളത്തിൽ ഒരു സുഖ നീരാട്ട് മോഹിക്കാത്തവരായി ആരുണ്ട്. അങ്ങനെയൊരു തെറ്റു മാത്രമേ ആ മുതല ചെയ്തുള്ളൂ. പേക്ഷ, തന്‍റെ 'സാമ്രാജ്യത്തിൽ' അങ്ങനെയാരും നീരാടേണ്ട എന്ന് വാശിയുള്ള സ്രാവ് തെല്ലും കാരുണ്യം കാണിക്കാതെ തുരത്തി ഒാടിക്കുകയായിരുന്നു മുതലയെ.
വടക്കൻ ആസ്ത്രിയയിലെ വെസ്സൽ ദീപിൽ നിന്ന് പകർത്തിയ ഡ്രോൺ വിഡിയോയാണ് സ്രാവും മുതലയും തമ്മിലുള്ള ഈ അപൂർവ 'ബന്ധം' കാണിച്ചു തന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ് ഈ വിഡിയോ.
വെള്ളത്തിൽ കിടക്കുന്ന മുതലക്കു ചുറ്റും സ്രാവ് വട്ടം െവക്കുന്ന ദൃശ്യത്തോടെയാണ് വിഡിയോ തുടങ്ങുന്നത്. കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് മനസിലാക്കിയ മുതല പതുക്കെ നീന്തി തുടങ്ങുകയാണ് പിന്നെ. സ്രാവ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയതോടെ മുതലയുടെ വേഗം കൂടുന്നതും കാണാം. തീരത്തെ പാറക്കെട്ടുകളിലേക്ക് നീന്തി കയറിയാണ് മുതല രക്ഷപ്പെടുന്നത്.
മുതലയെ തുരത്തുക മാത്രമായിരുന്നു സ്രാവിന്‍റെ ലക്ഷ്യമെന്ന് തോന്നുന്നു. മുതലയെ സ്രാവ് നേരിട്ട് ആക്രമിക്കുന്നില്ല. മുതല പാറക്കെട്ടുകളിലേക്ക് കയറിയേതാടെ സ്രാവ് പിന്തിരിഞ്ഞ് പോകുകയും ചെയ്തു.
എന്നാൽ, സ്രാവ് പോയതോടെ പാറക്കെട്ടിന്‍റെ മറുഭാഗത്തുകൂടെ വെള്ളത്തിലേക്ക് തന്നെ ഊളിയിട്ടിറങ്ങുന്ന മുതലയെയും വിഡിയോയിൽ കാണാം. നീരാടാൻ മോഹിച്ചിറങ്ങിയ തന്നെ അങ്ങനെയൊന്നും പിന്തിരിപ്പിക്കാനാകില്ലെന്ന ഭാവത്തിൽ വെള്ളത്തിൽ സുഖ നീരാട്ട് തുടരുകയാണ് മുതല. തന്നെ തുരത്തിയെന്ന ആശ്വാസത്തിൽ പിന്തിരിഞ്ഞു പോയ സ്രാവിനെ 'പറ്റിച്ചേ' എന്നും 'പറഞ്ഞ്' വെള്ളത്തിൽ മുങ്ങി കിടക്കുന്ന മുതലയുടെ ദൃശ്യത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്.
ആകാശ ദൃശ്യങ്ങൾ പകർത്തുന്ന ഡങ്കാൻ ബ്രോഷിയുടെ ഡ്രോൺ കാമറയിലാണ് ഈ അപൂർവ വിഡിയോ പതിഞ്ഞത്. സ്രാവിനും മുതലക്കും പത്തു മീറ്റർ മാത്രം അകലെയായി അപ്പോൾ അദ്ദേഹമുണ്ടായിരുന്നു. മുതലയെ സ്രാവ് ആക്രമിക്കുമെന്നാണ് താൻ അപ്പോൾ കരുതിയതെന്നും അവ രണ്ടും തൊട്ടടുത്ത് എത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്രാവിന് വീണ്ടുവിചാരമുണ്ടായതുകൊണ്ട് ആക്രമണത്തിൽ നിന്ന് പിൻമാറിയെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.