photo: Reuters

കിഴക്കൻ കോംഗോയിലെ സ്വർണ ഖനി അപകടത്തിൽ 50 പേർ മരിച്ചു

കിൻഷസ: കിഴക്കൻ കോംഗോയിലെ കമിതുഗയ്ക്ക് സമീപം സ്വർണ ഖനി ഇടിഞ്ഞുവീണ് 50 പേർ മരിച്ചു. കനത്ത മഴയെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.

അപകടത്തെ തുടർന്ന് ഖനിയിലെ മറ്റു തൊഴിലാളികൾ ഖനിയുടെ പ്രവേശന കവാടത്തിന് മുന്നിൽ വിലപിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

കോംഗോയിൽ സ്വർണ ഖനികളിലെ അപകടങ്ങളിൽ നിരവധി ജീവനുകളാണ് പൊലിയാറ്. ഉപയോഗശൂന്യമായ സ്വർണ ഖനിയിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം തന്നെ ജൂണിൽ രാജ്യത്തെ ചെമ്പ്, കോബാൾട്ട് ഖനികളിലുണ്ടായ അപകടത്തിൽ 43 അനധികൃത ഖനിത്തൊഴിലാളികളാണ് മരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.