ആഫ്രിക്കയിൽ വീണ്ടും എബോള; നഴ്സ് മരിച്ചു

ആഫ്രിക്കയിൽ വീണ്ടും എബോള; നഴ്സ് മരിച്ചു

കമ്പാല: ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിൽ വീണ്ടും എബോള രോഗം സ്ഥിരീകരിച്ചു. തലസ്ഥാനമായ കമ്പാലയിൽ നഴ്സ് എബോള ബാധിച്ച് മരിച്ചതായി യുഗാണ്ടയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

മുലാഗോ ആശുപത്രിയിലെ 32കാരനായ പുരുഷ നഴ്സാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ദിയാന ആറ്റ്‍വിൻ പറഞ്ഞു. മരിച്ച നഴ്സിന്റെ രക്തവും മറ്റും പരിശോധിച്ചതിനെ തുടർന്നാണ് രോഗബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും രോഗികളുമടക്കം 44 പേ​രുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നു.

രാജ്യത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും ആറ്റ്‍വിൻ പറഞ്ഞു. നേരത്തേ പലതവണ യുഗാണ്ടയിൽ എബോള സ്ഥിരീകരിച്ചിരുന്നു. 2000ൽ രോഗം നൂറുകണക്കിന് പേരുടെ ജീവനെടുത്തു. 2014-16 വരെയുള്ള കാലയളവിൽ 11,000ത്തിലേറെ പേരാണ് രോഗം ബാധിച്ച് മരിച്ചത്.  

Tags:    
News Summary - Hospital nurse in Uganda dies in country’s first Ebola outbreak in 2 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.