14-ാമത്തെ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് മസ്ക്

14-ാമത്തെ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് മസ്ക്

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉപദേശകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക് വീണ്ടും അച്ഛനായി. തന്‍റെ 14-ാമത്തെ കുഞ്ഞ് പിറന്ന സന്തോഷം മസ്ക് എക്സിലൂടെ പങ്കുവെച്ചു.

പങ്കാളിയും ന്യൂറാലിങ്ക് ഡയറക്ടറുമായ ഷിവോൺ സിലിസാണ് കുഞ്ഞിന് ജന്മം നൽകിയത്. സെൽഡൺ ലൈക്കർഗസ് എന്ന് കുഞ്ഞിന് പേരിട്ടു. ഇരുവരുടെയും നാലാമത്തെ കുഞ്ഞാണിത്. സിലിസിലുണ്ടായ മകൾ അർക്കേഡിയയുടെ പിറന്നാൾ ദിനത്തിലാണ് മകൻ പിറന്നിരിക്കുന്നത്.

മുന്‍ഭാര്യ ജസ്റ്റിന്‍ വില്‍സണില്‍ ആറ് കുട്ടികളാണ് മസ്‌കിന് ജനിച്ചത്. 2002-ൽ ജനിച്ച ആദ്യ കുഞ്ഞ് മരിച്ചിരുന്നു. കനേഡിയന്‍ ഗായിക ഗ്രിംസിൽ മസ്‌കിന് മൂന്ന് കുട്ടികളുണ്ട്.

തന്‍റെ മക്കൾക്കും അമ്മമാർക്കുമായി ടെക്സാസിൽ 295 കോടിയുടെ ആഡംബര ബംഗ്ലാവ് മസ്ക് വാങ്ങിയിരുന്നു.

ഇതിനിടെ, മസ്കിന്‍റെ 13-ാമത്തെ കുഞ്ഞിന് താൻ ജന്മം നൽകിയെന്നവകാശപ്പെട്ട് ഇൻഫ്ലുവൻസറായ ആഷ്ലി സെയ്ന്‍റ് ക്ലെയർ രംഗത്തെത്തിയിരുന്നു. ഇക്കാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ മസ്ക് ഇതുവരെ തയാറായിട്ടില്ല.

Tags:    
News Summary - Elon Musk Becomes Father Again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.