മസ്‌കി​ന്‍റെ ന്യൂറാലിങ്കിന് ബ്രെയ്ൻ ചിപ്പ് പരീക്ഷണത്തിന് അനുമതി നൽകി കാനഡ

ടൊറന്‍റോ: തളർവാതരോഗികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലളിതമായി ഉപയോഗിക്കാനുള്ള കഴിവ് നൽകുന്നതിനായി രൂപകൽപന ചെയ്ത ഉപകരണത്തിന് കാനഡയിൽ തങ്ങളുടെ ആദ്യത്തെ ക്ലിനിക്കൽ ട്രയൽ ആരംഭിക്കാൻ അനുമതി ലഭിച്ചതായി ഇലോൺ മസ്‌കി​ന്‍റെ ന്യൂറാലിങ്ക് പുറത്തുവിട്ടു.

കനേഡിയൻ പഠനത്തിലൂടെ ഇംപ്ലാന്‍റി​ന്‍റെ സുരക്ഷയും പ്രാരംഭ പ്രവർത്തനവും വിലയിരുത്താൻ ലക്ഷ്യമിടുന്നതായി ബ്രെയ്ൻ ചിപ്പ് സ്റ്റാർട്ടപ്പ് പറഞ്ഞു. ഇത് ‘ക്വാഡ്രിപ്ലെജിയ’ അല്ലെങ്കിൽ അവയവങ്ങൾക്ക് പക്ഷാഘാതം ബാധിച്ച ആളുകളെ അവരുടെ ചിന്തകൾ ഉപയോഗിച്ച് ബാഹ്യ ഉപകരണങ്ങളെ നിയന്ത്രിക്കാൻ പ്രാപ്തരാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

സങ്കീർണ്ണമായ ന്യൂറോ സർജിക്കൽ നടപടിക്രമം നടത്താൻ ടൊറന്‍റോവിലെ തങ്ങളുടെ സൗകര്യം തെരഞ്ഞെടുത്തതായി കാനഡയിലെ യൂണിവേഴ്സിറ്റി ഹെൽത്ത് നെറ്റ്‌വർക്ക് ഹോസ്പിറ്റൽ പ്രസ്താവനയിൽ പറഞ്ഞു. യു.എസിൽ ന്യൂറാലിങ്ക് ഇതിനകം രണ്ട് രോഗികളിൽ ഉപകരണം സ്ഥാപിച്ചു. വിഡിയോ ഗെയിമുകൾ കളിക്കാനും ത്രീ ഡി ഒബ്‌ജക്‌റ്റുകൾ എങ്ങനെ രൂപകൽപന ചെയ്യാമെന്ന് പഠിപ്പിക്കാനും ഉപയോഗിക്കുന്ന ഉപകരണം രോഗിയിൽ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

മസ്‌കും ഒരു കൂട്ടം എൻജിനീയർമാരും ചേർന്ന് 2016ൽ സ്ഥാപിച്ച ന്യൂറാലിങ്ക്, തലയോട്ടിക്കുള്ളിൽ ഘടിപ്പിക്കാൻ കഴിയുന്ന ഒരു ബ്രെയിൻ ചിപ്പ് ഇന്‍റർഫേസും നിർമിക്കുന്നുണ്ട്. ഇത് വികലാംഗരായ രോഗികളെ വീണ്ടും ചലിക്കാനും ആശയവിനിമയം നടത്താനും കാഴ്ച പുനഃസ്ഥാപിക്കാനും സഹായിക്കുമെന്ന് പറയുന്നു.

കാഴ്ച പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ന്യൂറാലിങ്കി​​ന്‍റെ പരീക്ഷണാത്മക ഇംപ്ലാന്‍റിന് കഴിഞ്ഞ സെപ്റ്റംബറിൽ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷ​ന്‍റെ ‘വഴിത്തിരിവാകുന്ന ഉപകരണം’ എന്ന പദവി ലഭിക്കുകയുണ്ടായി.

Tags:    
News Summary - Elon Musk's Neuralink receives Canadian approval for brain chip trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.