നാറ്റോക്കെതിരെ റഷ്യ ആക്രമണത്തിന്  തയാറെടുക്കുന്നുവെന്ന്

മോസ്കോ: നാറ്റോ സഖ്യത്തിനെതിരെ റഷ്യ ആക്രമണത്തിന് തയാറെടുക്കുന്നതായി പോളണ്ട് പ്രതിരോധമന്ത്രി അന്‍േറാണി മാസിയെറേവിച്ച്. ഈ മാസം ആദ്യവാരത്തില്‍ പോളണ്ട് തുറമുഖമായ ഗിഡ്നിയയിലൂടെ രണ്ട് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ പറന്നത് ഇതിന്‍െറ സൂചനയാണെന്നും ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മാസിയെറേവിച്ച് പറഞ്ഞു. 2014ല്‍ ക്രീമിയന്‍ ദ്വീപിനെ അധീനതയിലാക്കിയ റഷ്യ പോളണ്ടിലേക്കും കടക്കുമെന്നാണ് പോളണ്ട് ഭയക്കുന്നത്. ജൂലൈയില്‍ പോളണ്ട് തലസ്ഥാനമായ വാഴ്സോയില്‍ നാറ്റോ രാജ്യങ്ങളുടെ ഉച്ചകോടി നടക്കും. സഖ്യരാജ്യങ്ങളുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ ഉച്ചകോടിയില്‍ തീരുമാനമാകുമെന്നാണ് കരുതുന്നത്. 2014ല്‍ ആരംഭിച്ച യുക്രെയ്ന്‍ പ്രതിസന്ധിയെ തുടര്‍ന്ന് നാറ്റോയും റഷ്യയും തമ്മിലുള്ള സഹകരണം അവസാനിപ്പിച്ചിരുന്നു. അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുന്നത് 1997ലെ നാറ്റോ-റഷ്യന്‍ ഫൗണ്ടിങ് ആക്ടിന്‍െറ ലംഘനമാണെന്നാണ് റഷ്യയുടെ നിലപാട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.