ദിനോസറുകളുടെ സമകാലികരായ ജലജീവികളെ കണ്ടെത്തി

ലണ്ടന്‍: ദിനോസറുകളുടെ സമകാലികരായ സമുദ്രജീവികളെ കണ്ടത്തെിയതായി ശാസ്ത്രജ്ഞര്‍. 20 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ഇവക്ക് ഡോള്‍ഫിനുകളോടും സ്രാവുകളോടും രൂപസാദൃശ്യമുണ്ടെന്ന് പറയുന്നു. ജുറാസിക് കാലഘട്ടത്തിന്‍െറ തുടക്കത്തിലെ ഫോസിലുകളാണ് ലണ്ടനില്‍നിന്ന് കണ്ടത്തെിയത്. തലയോട്ടി, നെഞ്ചിന്‍കൂട്, കൈകാലുകള്‍, ഇടുപ്പെല്ല്, വാരിയെല്ല്, നട്ടെല്ല് എന്നീ ഭാഗങ്ങളടങ്ങിയ അസ്ഥികൂടമാണ് കണ്ടെടുത്തത്.

വംശനാശം സംഭവിച്ച ഈ ജീവിവര്‍ഗത്തിനെ നീന്തുന്ന ദിനോസറുകളെന്ന് തെറ്റിദ്ധരിച്ചിരുന്നതായും ശാസ്ത്രജ്ഞര്‍ പറയുന്നു. ട്രിയാസിക്, ജുറാസിക്, ക്രെറ്റേഷ്യസ് കാലങ്ങളിലാണ് ഇച്തിയോസോര്‍ എന്ന ഈ ജീവിവര്‍ഗം സമുദ്രത്തില്‍ ജീവിച്ചിരുന്നത്. ഡോര്‍സെറ്റ്, സോമര്‍സെറ്റ് എന്നീ പ്രദേശങ്ങള്‍ക്കു പുറത്ത് ഈ കാലഘട്ടത്തിലെ ഒരു ജീവിവര്‍ഗത്തെ കണ്ടത്തെുന്നത് ഇതാദ്യമായാണ്.

അസ്ഥികൂടം പരിശോധിച്ച മാഞ്ചസ്റ്റര്‍ യൂനിവേഴ്സിറ്റിയിലെ ഡീന്‍ ലൊമാക്സ് എന്ന ശാസ്ത്രജ്ഞന്‍ പുതിയ ജീവിവര്‍ഗത്തിന് വാലിസോറസ് മസാരോ എന്ന് പേരുനല്‍കി. ഈ ജീവിവര്‍ഗത്തിന്‍െറ പഠനത്തിന് ഏറെ സംഭാവന നല്‍കിയ ഫോസില്‍ ശാസ്ത്രജ്ഞരായ ജുഡി മസാരേ, ബില്‍ വാല്‍ എന്നിവര്‍ക്ക് ആദരമായാണ് ഈ പേര് നിര്‍ദേശിച്ചത്. ഗവേഷണം ജേണല്‍ ഓഫ് സിസ്റ്റമാറ്റിക് പാലിയന്‍േറാളജിയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.