ആയുധവ്യാപാരത്തില്‍ ബ്രിട്ടന് രണ്ടാം സ്ഥാനം; വില്‍ക്കുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക്

ലണ്ടന്‍: ലോകത്ത് ആയുധക്കച്ചവടത്തില്‍ ബ്രിട്ടന് രണ്ടാം സ്ഥാനമെന്ന് ഒൗദ്യോഗിക രേഖകള്‍. ഈ കച്ചവടം പൊടിപൊടിക്കുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷപ്രദേശങ്ങളിലേക്ക് ആയുധങ്ങള്‍ കയറ്റുമതിചെയ്തതാണെന്നും ബ്രിട്ടീഷ് സര്‍ക്കാറിന്‍െറ ഏജന്‍സി പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. സമ്പൂര്‍ണ സ്വാതന്ത്ര്യമില്ലാത്ത 51 രാജ്യങ്ങളുടെ പട്ടികയിലെ 39 രാജ്യങ്ങള്‍ക്കും ബ്രിട്ടന്‍ 2010 മുതല്‍ ആയുധങ്ങള്‍ വിറ്റിട്ടുണ്ട്. ബ്രിട്ടന്‍െറതന്നെ നിയന്ത്രണത്തിലുള്ള ഹ്യൂമന്‍ റൈറ്റ്സ് വാച്ച് മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി കണ്ടത്തെിയിട്ടുള്ള 22 രാജ്യങ്ങള്‍ക്കും ആയുധങ്ങള്‍ വില്‍പന നടത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്രിട്ടന്‍െറ ആകെ ആയുധവില്‍പനയുടെ മൂന്നില്‍ രണ്ടും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കാണ്. ഇവിടങ്ങളിലെ രാഷ്ട്രീയ അസ്ഥിരത ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന വിലയിരുത്തലുകള്‍ നടക്കുമ്പോഴാണ് ആയുധ വില്‍പനയും സജീവമായിരിക്കുന്നത്. റഷ്യ, ചൈന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കും പത്തുവര്‍ഷത്തിനിടയില്‍ കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്.

നേരത്തെ യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്ന രാജ്യങ്ങളിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യരുതെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റ് അടക്കമുള്ളവ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതെല്ലാം അവഗണിക്കപ്പെട്ടതായാണ് കണക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. സിറിയ, സൗദി അറേബ്യ, ബഹ്റൈന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളും ബ്രിട്ടനില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്നുണ്ട്.

ആയുധങ്ങള്‍ വാങ്ങുന്നതിലൂടെ രാഷ്ട്രീയ പിന്തുണകൂടിയാണ് രാജ്യങ്ങള്‍ വാങ്ങിയെടുക്കുന്നതെന്നാണ് ആയുധ വില്‍പനക്കെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടയ്മകള്‍ വിലയിരുത്തുന്നത്. ഇതിനാല്‍ പലരാജ്യങ്ങളിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളോട് പ്രതികരിക്കാന്‍ ബ്രിട്ടന് ആധികാരികത നഷ്പ്പെടുകയുമാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍, ആയുധ വില്‍പന നിയമങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അമേരിക്കയാണ് ലോകത്തെ ഏറ്റവും വലിയ ആയുധക്കയറ്റുമതി രാജ്യം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.