ബര്‍ലിന്‍: പുതിയ വ്യാപാര കരാറില്‍ പ്രതിഷേധിച്ച് ജര്‍മന്‍ നഗരങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ റാലി. ബര്‍ലിന്‍, മ്യൂണിക് തുടങ്ങിയ നഗരങ്ങളില്‍ ദേശീയ പതാകയേന്തി ആയിരക്കണക്കിന് ആളുകളാണ് മഴയെ അവഗണിച്ച് റാലിയില്‍ പങ്കെടുത്തത്.
ആഗോളീകരണ വിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ പ്ളക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് പ്രകടനം നടന്നത്. വിവിധ എന്‍.ജി.ഒകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യൂനിയനുകള്‍ എന്നിവര്‍ ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചത്.
ഏഴു പ്രധാന നഗരങ്ങളിലായി നടന്ന റാലിയില്‍ രണ്ടര ലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു. യൂറോപ്യന്‍ യൂനിയനും അമേരിക്കയും തമ്മിലുള്ള ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര വിപണി തുറക്കുന്ന ട്രാന്‍സ് അറ്റ്ലാന്‍റിക് വ്യാപാര നിക്ഷേപ സഹകരണത്തിന് 2013 മുതല്‍ ശ്രമം നടന്നുവരുകയാണ്. ഒക്ടോബറില്‍ കരാര്‍ സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. പ്രസിഡന്‍റ് കാലാവധി അവസാനിക്കും മുമ്പ് കരാര്‍ പൂര്‍ത്തീകരിക്കനാണ് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.