ലണ്ടൻ: ഇസ്രായേൽനിർമിത ചാര സോഫ്റ്റ്വെയർ തങ്ങളുടെ ജീവനക്കാരിലൊരാളെ ഉന്നമിടുന്നതായി അന്തർദേശീയ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ. മനുഷ്യാവകാശ രംഗത്തെ തങ്ങളുടെ പ്രവർത്തനങ്ങൾ ഭരണകൂടത്തെ ചൊടിപ്പിക്കുന്നതിനാലാണ് ഇതെന്നും കഴിഞ്ഞദിവസം പുറത്തുവിട്ട 20 പേജുള്ള റിേപ്പാർട്ടിൽ അവർ പറഞ്ഞു. ജൂൺ ആദ്യത്തിൽ തങ്ങളുടെ ഒരു അംഗത്തിന് ലഭിച്ച സംശയാസ്പദമായ വാട്സ്ആപ് സേന്ദശമാണ് ആംനസ്റ്റിയുടെ വാദത്തിനാധാരം.
വാഷിങ്ടണിലെ സൗദി എംബസിയുടെ മുമ്പിൽ ഒരു പ്രതിഷേധം നടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നുവത്രെ അത്. ‘നിങ്ങളുടെ സഹോദരന്മാർ അറസ്റ്റ് ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് വാഷിങ്ടണിലെ സൗദി എംബസിക്കു മുന്നിൽ നടത്തുന്ന സമരം റിപ്പോർട്ട് ചെയ്യാൻ നിങ്ങൾക്കാവുമോ? എെൻറ സഹോദരൻ റമദാനിൽ അറസ്റ്റ് ചെയ്യപ്പെട്ടതാണ്. ഞാൻ ഇവിെട സ്കോളർഷിപ്പിലാണ് കഴിയുന്നത്. അതുകൊണ്ട് എന്നെ ഇതുമായി ബന്ധിപ്പിക്കരുത്. ഒരു മണിക്കൂറിനകംതന്നെ പ്രതിഷേധം ആരംഭിക്കും. ദയവുചെയ്ത് അത് കവർ ചെയ്യാൻ തയാറാവുക’- എന്നായിരുന്നു അറബിയിൽ ഉള്ള സന്ദേശം.
ഇൗ ലിങ്ക് പരിശോധിച്ചപ്പോൾ ഇസ്രായേൽ ആസ്ഥാനമായുള്ള എൻ.എസ്.ഒ എന്ന ചാരസംഘടന വികസിപ്പിച്ചെടുത്തതാണെന്ന് കണ്ടെത്തി. ഉപയോക്താവിെൻറ സ്മാർട്ഫോണിനെ നശിപ്പിക്കാനും അതിനകത്തെ എല്ലാ നമ്പറുകളും സന്ദേശങ്ങളും ഇ-മെയിൽ, ഫേസ്ബുക്ക്, സ്കൈപ്, വാട്സ്ആപ് തുടങ്ങിയവയിലെ സമ്പൂർണ വിവരങ്ങളും ചോർത്താനും കഴിയുന്ന സോഫ്റ്റ്വെയർ ആണത്രെ ഇത്. ആംനസ്റ്റിക്കകത്തേക്ക് നുഴഞ്ഞുകയറി അതിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള നീക്കത്തിെൻറ ഭാഗമാണിതെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ, കുറ്റകൃത്യങ്ങളും തീവ്രവാദവും തടയുന്നതിനുള്ള അന്വേഷണത്തിെൻറ ഭാഗമായാണ് ഇത്തരം നീക്കങ്ങൾ എന്നാണ് എൻ.എസ്.ഒയുടെ ന്യായീകരണം. ആരോപണങ്ങൾ എല്ലാം അന്വേഷിക്കുമെന്നും എൻ.എസ്.ഒ പ്രസ്താവനയിൽ പറഞ്ഞു.
നിരവധി ഡിജിറ്റൽ ആക്രമണങ്ങളിൽ നേരേത്തതന്നെ ആരോപണ വിധേയരാണ് എൻ.എസ്.ഒ. പത്തോളം ഉപകരണങ്ങൾ ഹാക്ക് ചെയ്തതിെൻറ പേരിൽ ഉപയോക്താക്കൾക്ക് 650,000ഡോളർ പിഴ നൽകേണ്ടിവന്നതായി ഇതേ കമ്പനി ഒരിക്കൽ കുറ്റസമ്മതം നടത്തിയിരുന്നു. ലോകത്തുടനീളമുള്ള മനുഷ്യാവകാശ പ്രവർത്തകർ അഭിമുഖീകരിക്കുന്ന ഗുരുതര പ്രതിസന്ധിയിലേക്കാണ് ഇൗ സൈബർ ആക്രമണം വിരൽചൂണ്ടുന്നതെന്ന് ആംനസ്റ്റിയുടെ സേങ്കതിക- മനുഷ്യാവകാശ വിഭാഗം മേധാവി ജോഷ്വ ഫ്രാേങ്കാ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.