ലണ്ടൻ: കോവിഡ് മഹാമാരി ഇല്ലാതാക്കാനുള്ള വാക്സിൻ ഗവേഷണം പൂർത്തിയാക്കും മുേമ്പ സ്വന്തമാക്കി ബ്രിട്ടൻ. ജർമൻ, ഫ്രഞ്ച് കമ്പനികൾ നടത്തുന്ന ഗവേഷണങ്ങളിലൂടെ വികസിപ്പിക്കുന്ന 90 ദശലക്ഷം വാക്സിൻ വാങ്ങുന്നതിനാണ് ബ്രിട്ടൻ കരാർ ഒപ്പുവെച്ചത്. ഒാക്സ്ഫഡ് സർവകലാശാല വികസിപ്പിക്കുന്ന വാക്സിെൻറ 100 ദശലക്ഷം ഡോസിന് കരാറൊപ്പുവെച്ചതിന് പിന്നാലെയാണ് മറ്റ് രണ്ട് കമ്പനികളുമായും ധാരണയിലെത്തിയത്. ബയോൺടെകും ഫൈസറും
ചേർന്ന് നിർമിക്കുന്ന വാക്സിെൻറ 30 ദശലക്ഷം ഡോസും ഫ്രഞ്ച് കമ്പനിയായ വൽനേവയുടെ 60 ലക്ഷം ഡോസുമാണ് ലഭിക്കുക.
ഇതോടെ മൂന്ന് വ്യത്യസ്ത രീതികളിൽ നടക്കുന്ന ഗവേഷണങ്ങളിൽ ആര് വിജയിച്ചാലും ബ്രിട്ടന് വാക്സിൻ ലഭ്യമാകും. ലോകത്താകമാനം 20ലധികം കമ്പനികളും സർക്കാറുകളുമാണ് വാക്സിൻ ഗവേഷണത്തിെൻറ ക്ലിനിക്കൽ ഘട്ടം പൂർത്തിയാക്കി മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചത്. വാക്സിൻ പരീക്ഷണത്തിന് സന്നദ്ധരായവരോട് രജിസ്റ്റർ ചെയ്യാനും ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് ലക്ഷം പേരിൽ പരീക്ഷണം നടത്തുകയാണ് ലക്ഷ്യം. ലോകത്ത് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത അപൂർവ രാജ്യങ്ങളിലൊന്നായ ഉത്തര കൊറിയയിലും വാക്സിൻ ഗവേഷണം നടക്കുന്നുണ്ട്.
കോവിഡ് ഇല്ലാത്തതിനാൽ ഉത്തര കൊറിയയിൽ മനുഷ്യരിൽ മരുന്ന് പരീക്ഷണം എങ്ങനെ നടക്കുമെന്ന ചോദ്യം ശാസ്ത്രലോകം ഉയർത്തുന്നുണ്ട്. കോവിഡ്-19 രോഗികൾക്ക് പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള ചികിത്സ ഫലപ്രദമാണെന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വ്യക്തമായതായി ബ്രിട്ടൻ കേന്ദ്രമായുള്ള ബയോടെക് സ്ഥാപനമായ സിനൈർജെൻ വ്യക്തമാക്കി. പ്രോട്ടീൻ ചികിത്സ ലഭ്യമാക്കുന്നതിലൂടെ രോഗികളെ അത്യാഹിത വിഭാഗത്തിേലക്കു മാറ്റാനുള്ള സാധ്യത കുറക്കാൻ കഴിയുമെന്നും കമ്പനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.