ബാേങ്കാക്ക്: തകർന്ന റോഡ് ശരിയാക്കാത്ത അധികൃതർക്കെതിരെ റോഡിൽ വാഴവെച്ചുള്ള പ്രതിഷേധം കേരളത്തിൽ സാധാരണമാണ്. എന്നാൽ, പ്രതിഷേധ സൂചകമായി റോഡിലെ കുഴിയിലിറങ്ങി കുളിക്കാൻ ആരെങ്കിലും ധൈര്യപ്പെടുമോ!
തായ്ലൻറിലെ ടാക് പ്രവശ്യയിൽ പാം എന്ന മോഡലാണ് വ്യത്യസ്ത പ്രതിഷേധവുമായി ആളുകളെ അമ്പരിപ്പിച്ചത്. ടാക്കിലെ ബന്ധുക്കളുടെ വീട്ടിൽ പാം എപ്പോഴും പോകും. എന്നാൽ, നിറയെ കുഴികളുമായി തകർന്ന റോഡിൽ യാത്ര പോലും ദുഷ്കരമായതിനെ തുടർന്നാണ് യുവതി കുളിവസ്ത്രവും സോപ്പുമായി റോഡിലെ കുഴിയിലിറങ്ങിയത്.
ചിത്രം തായ്ലൻറിലും ചൈനയിലുമൊക്കെ പ്രചരിച്ചതിനെ തുടർന്ന് മോഡലിെൻറ പ്രതിഷേധം വെറുതെയായില്ല. പ്രശ്ന പരിഹാരവുമായി സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. 2013ൽ അയർലൻറിലും ഇത്തരമൊരു സംഭവമുണ്ടായതിെൻറ വിഡിയോ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. 25കാരനായ ഇറിഷ്മാൻ ലിയാം കീൻ എന്നയാൾ കൗണ്ടി കോർക്ക് റോഡിലെ കുഴിയിറങ്ങി കുളിച്ചതായിരുന്നു അന്ന് വാർത്തയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.