ഹേഗ്: ബോസ്നിയൻ യുദ്ധക്കുറ്റ വിചാരണക്കിടെ ഹേഗിലെ യു.എൻ ട്രൈബ്യൂണലിൽ പ്രതിയായ മുൻ സൈനിക മേധാവി വിഷം കഴിച്ചു മരിച്ചു. നാടകീയ രംഗങ്ങൾക്കിടെ വിചാരണ നിർത്തിെവച്ച് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല േസ്ലാബദൻ പ്രാൾജാക് എന്ന ഞാൻ യുദ്ധക്കുറ്റവാളിയല്ല എന്നു പറഞ്ഞുകൊണ്ടാണ് കൈയിൽ സൂക്ഷിച്ച വിഷം കഴിച്ചത്.
1990കളിൽ ബോസ്നിയയിൽ മുസ്ലിംകൾക്കെതിരെ നടന്ന കൂട്ടക്കൊലകൾക്ക് ഉത്തരവാദിയായി കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിൽ നേരത്തേ 20വർഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരായ ഹരജി പരിഗണിച്ച് ശിക്ഷ ശരിവെച്ചുകൊണ്ടുള്ള വിധി വന്നയുടനെയാണ് വിഷം കഴിച്ചത്. നേരത്തേ കൈയിൽ സൂക്ഷിച്ചിരുന്ന ചെറിയ കുപ്പിയിലെ വിഷമാണ് കഴിച്ചത്. സംഭവം നടന്നയുടൻ ജഡ്ജി കോടതി നടപടികൾ അവസാനിപ്പിച്ചു. കേസിെൻറ അവസാനഘട്ട വിചാരണയാണ് കഴിഞ്ഞ ദിവസം നടന്നത്. കഴിഞ്ഞ ആഴ്ച ബോസ്നിയൻ മുൻ സൈനിക മേധാവി റാദ്കോ മ്ലാദിച് അടക്കമുള്ളവരുടെ ശിക്ഷ വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.