മോസ്കോ: നാടുകാണാൻ ആർക്കും മോഹമുണ്ടാകും. മോഹം കലശലായപ്പോഴാണ് എൻസൈക്ലോപീ ഡിയയും കളി വിമാനവും തെൻറ പണസഞ്ചിയും വിശപ്പടക്കാൻ പഴവുമായി റഷ്യയിൽ എട്ടു വയസ്സുകാരൻ ഉലകം ചുറ്റാനിറങ്ങിയത്.
ലോകം ചുറ്റാൻ പോകുന്നു എന്നുപറഞ്ഞ് അമ്മക്ക് കത്തെഴുതി വെച്ചാണ് കുട്ടി വീടുവിട്ടിറങ്ങിയത്. തുടർന്ന് മാതാവ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അപ്പോഴേക്കും മൂന്നു ബസുകളിൽ കയറി അവൻ യാത്ര തുടങ്ങിയിരുന്നു. ഏറെനേരെത്ത തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തി.
കുട്ടിയുടെ പേര് പുറത്തുവിട്ടിട്ടില്ല. റഷ്യൻആഭ്യന്തരമന്ത്രിയാണ് ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.