ലണ്ടൻ: ഏറെ വാദപ്രതിവാദങ്ങൾക്കു ശേഷം യൂറോപ്യൻ യൂനിയനിൽ നിന്ന് പിൻവാങ്ങിയ ബ്രിട്ടെൻറ നടപടി നിയമമായി. ബിൽ നിയമമായതായി അറിയിച്ചുകൊണ്ടുള്ള സ്പീക്കറുടെ പ്രഖ്യാപനം വന്നതോടെ മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുള്ള യൂറോപ്യൻ കമ്മീഷൻ ആക്ട് റദ്ദായി.
1972ലാണ് ബ്രിട്ടനെ ഇ.യു അംഗമാക്കിക്കൊണ്ട് യൂറോപ്യൻ കമ്മ്യൂണിറ്റീസ് ആക്ട് നിലവിൽ വന്നത്. പാർലമെൻറിൽ പാസാക്കിയ ബില്ല് എലിസബത്ത് രാജ്ഞി ഒപ്പുവെച്ചതോടെയാണ് നിയമമായത്.
2019 മാർച്ച് 29 ബ്രെക്സിറ്റ് ദിനമായി ആചരിക്കാനുള്ള തീരുമാനത്തെയും ബില്ല് അംഗീകരിക്കുന്നുണ്ട്്. 2017 ജൂലൈയിലാണ് പാർലമെൻറിൽ ആദ്യമായി ബില്ല് അവതരിപ്പിച്ചത്. അന്നുമുതൽ ഇതുവരെ 250 മണിക്കൂറിലധികം നീണ്ട വാഗ്വാദങ്ങളാണ് പാർലമെൻറിൽ നടന്നത്.
2016 ജൂണിലാണ് ബ്രെക്സിറ്റ് ഹിതപരിശോധന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.