ബ്രെക്സിറ്റ്: ആദ്യഘട്ട ബില്ലിന്  ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍െറ അംഗീകാരം

ലണ്ടന്‍: യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോരുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്ന ആദ്യഘട്ട ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങളുടെ അംഗീകാരം. 
17 മണിക്കൂറോളം നീണ്ട ചര്‍ച്ചക്കു ശേഷമാണ് ബില്‍ അംഗീകരിച്ചത്. ലിസ്ബന്‍ കരാറിലെ ആര്‍ട്ടിക്ള്‍ 50 നടപ്പാക്കുന്നതിന് പ്രധാനമന്ത്രി തെരേസ മേയ്ക്ക് അനുമതി നല്‍കുന്നതാണ് ബില്‍. 114നെതിരെ 498 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്.

ബില്ല് നിയമമാവണമെങ്കില്‍ പൊതുചര്‍ച്ചയുള്‍പ്പെടെയുള്ള കടമ്പകള്‍ താണ്ടണം.  കോമണ്‍ ഹൗസില്‍ ബ്രെക്സിറ്റ് സംബന്ധിച്ച് നടക്കുന്ന ആദ്യവോട്ടെടുപ്പാണിത്. ഇതുസംബന്ധിച്ച് അധോസഭയില്‍ അടുത്തയാഴ്ച അന്തിമ വോട്ടെടുപ്പ് നടക്കും. ബില്ലിനെതിരെ വോട്ട് ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ നിര്‍ദേശം നല്‍കിയിട്ടും 47 പേര്‍ എതിര്‍ത്തു.

Tags:    
News Summary - brexit bill in british parlement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.