ലണ്ടൻ: ബ്രെക്സിറ്റ് അനിശ്ചിതമായി നീണ്ടുപോവുകയാണെങ്കിലും യൂറോപ്യൻ യൂനിയെൻ റ പേരില്ലാതെ കടും നീലനിറത്തിലുള്ള പുതിയ പാസ്പോർട്ട് പുറത്തിറക്കി ബ്രിട്ടൻ. മാർച ്ച് 30 മുതലാണ് പുതിയ പാസ്പോർട്ട് ഇറക്കിയത്.
എന്നാൽ, സ്റ്റോക്ക് തീർന്നേതാടെ ചിലർക്ക് പഴയ പാസ്പോർട്ടാണ് ലഭിച്ചതെന്നും പരാതിയുണ്ട്. മാർച്ചോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടണമെന്നായിരുന്നു ചട്ടം.
എന്നാൽ, അത് തീരുമാനമാകാതെ വൈകുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ജൂൺ 30 വരെ സമയം ആവശ്യപ്പെട്ടുവെന്നും വേണമെങ്കിൽ ഒരു വർഷമെടുക്കാമെന്ന് ഇ.യു മറുപടി നൽകിയതെന്നുമാണ് ഏറ്റവും പുതിയ വാർത്ത. പുതിയ പാസ്പോർട്ടിനെ കുറിച്ച് ബ്രിട്ടീഷ് ജനതക്ക് സമ്മിശ്ര പ്രതികരണമാണ്.
ഇ.യു സഖ്യത്തിൽ തുടരുന്നതിനിടെ എന്തിനാണീ പാസ്പോർട്ട് എന്നാണ് ചിലരുടെ ചോദ്യം. 1988 മുതലാണ് ബ്രിട്ടൻ കടുംചുവപ്പും കാപ്പിയും കലർന്ന നിറത്തിലുള്ള യൂറോപ്യൻ യൂനിയെൻറ പേരുവെച്ച പാസ്പോർട്ട് പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.