ലണ്ടൻ: യൂറോപ്യൻ യൂനിയൻ വിടുന്നതിനുമുന്നോടിയായി കണക്കുകൾ തീർപ്പാക്കാൻ ബ്രിട്ടൻ 4000 കോടി യൂറോയുടെ (ഏതാണ്ട് മൂന്നുലക്ഷംകോടി രൂപ) ബ്രെക്സിറ്റ് ബില്ല് തയാറാക്കുന്നതായി റിപ്പോർട്ട്. സൺഡെ ടെലിഗ്രാഫ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ബ്രസൽസ് ബ്രിട്ടനുമായി നടത്തിയ ചർച്ചയിൽ 10,000 കോടി യൂറോ വേണമെന്നായിരുന്നു ഇ.യു ആവശ്യപ്പെട്ടത്.
എന്നാൽ, ബ്രെക്സിറ്റ് പൂർത്തിയായാലും ബ്രിട്ടനുമായി വ്യാപാരബന്ധത്തിന് ഇ.യു തയാറായാൽ മാത്രമേ ഇത്രയും തുക നൽകൂവെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിക്കാൻ തെരേസ മേയ് സർക്കാർ വിസമ്മതിച്ചു. കഴിഞ്ഞവർഷം ജൂണിലാണ് ബ്രെക്സിറ്റിനായി ബ്രിട്ടീഷ് ജനത വോട്ട് ചെയ്തത്. ഇൗവർഷം മാർച്ചിൽ വിടുതൽനടപടിക്രമങ്ങൾ തുടങ്ങുകയും ചെയ്തു. ജൂണിൽ ബ്രെക്സിറ്റ് സംബന്ധിച്ച ഒൗദ്യോഗികചർച്ചകളും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.