ലണ്ടൻ: യൂറോപ്പിെൻറ കൂട്ടായ്മയിൽനിന്ന് അടുത്ത വർഷത്തോടെ പടിയിറങ്ങാനൊരുങ്ങുന്ന ബ്രിട്ടൻ കഴിഞ്ഞ 12 മാസങ്ങൾക്കിടെ വിവിധ യൂേറാപ്യൻ രാജ്യങ്ങളിൽനിന്നുള്ള അയ്യായിരത്തോളം പൗരന്മാരെ പുറത്താക്കി. മുൻവർഷത്തെ അപേക്ഷിച്ച് പുറത്താക്കപ്പെടുന്നവരുടെ സംഖ്യ വൻതോതിൽ വർധിച്ചതായി റിപ്പോർട്ട് പറയുന്നു. യൂറോപ്പിൽനിന്ന് ബ്രിട്ടനിലേക്കുള്ള കുടിയേറ്റം വെട്ടിക്കുറക്കാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയത്തിെൻറ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നതിനു പിറകെയാണ് യൂറോപ്യൻ യൂനിയനുമായി അകൽച്ചക്ക് ആക്കംകൂട്ടുന്ന പുതിയ കണക്കുകൾ. പുറത്താക്കപ്പെട്ടവരിൽ പലരും അനർഹമായാണ് രാജ്യം വിടേണ്ടിവന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തുന്നു.
ബ്രിട്ടനിലേക്ക് മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരുടെ കുടിയേറ്റം നിയന്ത്രിക്കാൻ കർശന നടപടികൾ വേണമെന്ന് കഴിഞ്ഞദിവസം മുൻ പ്രധാനമന്ത്രി ടോണി െബ്ലയർ ആവശ്യപ്പെട്ടിരുന്നു. അതേസമയം, യൂറോപ്യൻ കൂട്ടായ്മയിൽനിന്ന് വിട്ടാലും ഏകീകൃത വിപണി ഒഴിവാക്കേണ്ടതില്ലെന്ന് േലബർ പാർട്ടി നേതാവ് ജെറമി കോർബിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.