ലണ്ടൻ: ബ്രെക്സിറ്റ് സംബന്ധിച്ച അന്തിമ കരാർ പാർലമെൻറിൽ. കൺസർവേറ്റിവ് പാർട്ടി അംഗങ്ങൾക്കിടയിൽ എതിർപ്പ് രൂക്ഷമായതിനാൽ ബിൽ പാസാക്കുക എന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സംബന്ധിച്ച് ഏറെ വെല്ലുവിളിയാണ്. 2019 മാർച്ച് 29 പൂർത്തിയാക്കുമെന്നാണ് മേയ് അറിയിച്ചിരുന്നത്.
പൗരാവകാശം, സാമ്പത്തിക, ഭാവികാര്യങ്ങൾ എന്നിവ സംബന്ധിച്ച് അന്തിമകരാർ ആണ് പാർലമെൻറിൽവെച്ചിരിക്കുന്നത്. ഇ.യുവിൽനിന്ന് സ്വതന്ത്രമായതിനുശേഷം ബ്രിട്ടന് സ്വന്തമായ നിയമങ്ങൾ െകാണ്ടുവരുകയാണ് മേയുടെ ലക്ഷ്യം. അതിന് പാർലമെൻറിെൻറ പിന്തുണ കൂടിയേ കഴിയൂ. അതേസമയം, ബ്രെക്സിറ്റ് നടപടികൾ ഒഴിവാക്കണമെന്നും ചില എം.പിമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നടപടികളുമായി മുന്നോട്ടുപോകുമെന്ന് മേയ് വ്യക്തമാക്കിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.