ബ്രസല്‍സ്: യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാന്‍ ബ്രിട്ടന് അനുവദിച്ച സമയം അടുക്കുകയാണെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും യൂനിയന്‍ പാര്‍ലമെന്‍റ് പ്രതിനിധി ആവശ്യപ്പെട്ടു. ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍, ബ്രിട്ടന്‍െറ ബ്രെക്സിറ്റ് മന്ത്രി ഡേവിഡ് ഡേവിസുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് യൂനിയന്‍െറ ബ്രെക്സിറ്റ് വിഷയത്തില്‍ മധ്യസ്ഥനും ബെല്‍ജിയം മുന്‍ പ്രധാനമന്ത്രിയുമായ ഗയ് ഫെറോസ്റ്റാഡ് ഇക്കാര്യം പറഞ്ഞത്.ബ്രിട്ടന്‍െറ പുറത്തുപോകല്‍ സംബന്ധിച്ച ചര്‍ച്ച പൂര്‍ത്തീകരിക്കാന്‍ 15 ആഴ്ചകള്‍ മാത്രമേ സമയമുള്ളൂവെന്ന് ഗയ് ഫെറോസ്റ്റാഡ് പറഞ്ഞു.
യൂനിയന്‍ അംഗരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രസ്വാതന്ത്ര്യം നിഷേധിച്ച് യൂനിയനില്‍ തുടരാനാവുമെന്ന് ബ്രിട്ടന്‍ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
2017 മേയില്‍ നടക്കുന്ന ഇ.യു തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ബ്രെക്സിറ്റ് നടപടി പൂര്‍ത്തിയാക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഉറപ്പുനല്‍കിയത് പ്രകാരം 2017 മാര്‍ച്ചില്‍തന്നെ നടപടികള്‍ ആരംഭിച്ചാലും, 2018 കഴിഞ്ഞേ പൂര്‍ണാര്‍ഥത്തില്‍ ബ്രിട്ടന്‍െറ പുറത്തുപോകല്‍ നടപ്പാവൂ എന്നും ഗയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.