ലണ്ടൻ: ബ്രെക്സിറ്റാനന്തരം ബ്രിട്ടീഷ് പാസ്പോർട്ടിെൻറ നിറം മാറ്റുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി യൂറോപ്യൻ യൂനിയൻ. കൂടുതൽ നടപടിക്രമങ്ങൾ വേണ്ടിവരുന്നതിനാൽ യാത്രകൾക്ക് താമസമെടുക്കുമെന്നും ഇ.യു അധികൃതർ ചൂണ്ടിക്കാട്ടി. 2019 മാർച്ചിൽ ഇ.യുവിൽനിന്ന് പൂർണമായി വിടുന്നതോടെ പാസ്പോർട്ടിെൻറ നിറം മാറ്റുമെന്ന് കുടിയേറ്റമന്ത്രി ബ്രണ്ടൻ ലൂയി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കടും ചുവപ്പും കാപ്പിയും കലർന്ന നിറമാണ് നിലവിലെ പാസ്പോർട്ടിന്. അത് നീലയും സ്വർണനിറത്തിലുള്ളതുമാക്കാനാണ് തീരുമാനം. വ്യാജനിർമിതി തടയുന്ന തരത്തിൽ സുരക്ഷസംവിധാനവുമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.