ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഭർത്താവ് ഫിലിപ്പും ലണ്ടനിലെ ഹിന്ദുക്ഷേത്രത്തിൽ സന്ദർശനം നടത്തി. ഇന്ത്യക്കുപുറത്തുള്ള ഏറ്റവും വലിയ ഹിന്ദുക്ഷേത്രമായ സ്വാമിനാരായൺ മന്ദിരത്തിലാണ് ഇരുവരും സന്ദർശനം നടത്തിയത്. ഇൗ മാസം എട്ടിന് ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണിത്. നീസ്ഡനിലെ ക്ഷേത്രത്തിലെത്തിയ 60കാരിയായ മേയ് സ്വാമിനാരായണെൻറ പ്രധാനദേവാലയത്തിൽ പൂക്കളർപ്പിച്ചതായി ക്ഷേത്ര അധികൃതർ പറഞ്ഞു.
ബി.എ.പി.എസ് സ്വാമിനാരായൺ സൻസ്തയിലെ സന്നദ്ധപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചക്കുശേഷം മറ്റ് ഹിന്ദുസംഘടനകളിലെ നേതാക്കളെയും അവർ സന്ദർശിച്ചിരുന്നു. ബ്രിട്ടനെ ലോകത്തിലെ ഏറ്റവും മികച്ച ജനപ്രതിനിധിസഭയാക്കാൻ ബ്രിട്ടനിലെ ഹിന്ദുക്കളും ഇന്ത്യക്കാരും സഹായിക്കണമെന്നും മേയ് അഭ്യർഥിച്ചു. ബ്രിട്ടനിൽ വിവിധ മേഖലകളിൽ ഇന്ത്യക്കാർ കൈവരിച്ച നേട്ടങ്ങളെ അവർ പ്രശംസിക്കുകയും ചെയ്തു. രണ്ടാമത്തെ തവണയാണ് മേയ് ക്ഷേത്രം സന്ദർശിക്കുന്നത്. 2013 മാർച്ചിൽ അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് മുഖ്യാതിഥിയായി അവർ ക്ഷേത്രത്തിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.