സിഡ്നി: ഉയരക്കുറവിെൻറ പേരിൽ സഹപാഠികളുടെ പരിഹാസമേറ്റ് വിതുമ്പി ലോകത്തിെൻറ ശ്രദ്ധനേടിയ ഒമ്പതു വയസ്സുകാരൻ ക്വാഡന് സംഭാവനയായി ലഭിച്ച 4,75,000 യു.എസ് ഡോളർ (ഏകദേ ശം 3.40 കോടി രൂപ) ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകും.
ക്വാഡനും മാതാവിനും ഡ ിസ്നിലാൻഡ് കാണുന്നതിനും മറ്റുമായി ലഭിച്ച തുകയാണ്, തങ്ങളുടെ സ്വകാര്യ ആഹ്ലാദങ്ങൾ മാറ്റിവെച്ച് മറ്റുള്ളവരെ സഹായിക്കാൻ നീക്കിവെക്കുന്നത്. ക്വാഡെൻറ മാതൃസഹോദരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സഹപാഠികളുടെ പരിഹാസത്തിൽ ഹൃദയം നുറുങ്ങി മരിക്കാനാഗ്രഹിക്കുന്നുവെന്ന് വിതുമ്പിയ കുഞ്ഞു ക്വാഡെൻറ വിഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.
അമേരിക്കൻ ഹാസ്യതാരം ബ്രാഡ് വില്യംസിെൻറ നേതൃത്വത്തിൽ ഓൺലൈൻ വഴി നടത്തിയ പിരിവിൽ 4,75,000 യു.എസ് ഡോളറാണ് പിരിഞ്ഞുകിട്ടിയത്. തെൻറ മകനേറ്റ പരിഹാസംപോലെ എത്രയോ പേർ ആത്മഹത്യ ചെയ്തിരിക്കാമെന്നും അത്തരം സംഭവങ്ങൾക്കിരയാവുന്നവരെ സഹായിക്കാൻ ജീവകാരുണ്യസംഘടനകൾ വഴി തുക െചലവഴിക്കാമെന്നുമാണ് ക്വാഡെൻറ മാതാവ് പറഞ്ഞതെന്ന് സഹോദരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.