മഡ്രിഡ്: സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം തേടിയുള്ള ഹിതപരിശോധന വിജയം കണ്ട സാഹചര്യത്തിൽ വേർപെടൽ ഉടനുണ്ടാകുമെന്ന് കാറ്റലോണിയൻ പ്രാദേശിക നേതൃത്വം. ദിവസങ്ങൾക്കുള്ളിൽതന്നെ കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് സ്വയംഭരണ പ്രദേശത്തിെൻറ പ്രസിഡൻറ് കാൾസ് പ്യൂഗ്ഡിമോൻഡ് വ്യക്തമാക്കിയത്. ഞായറാഴ്ചത്തെ ഹിതപരിശോധനക്ക് ശേഷം ആദ്യമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
തേസമയം, വോെട്ടടുപ്പ് നടത്തിയവർ സ്വയം നിയമത്തിെൻറ പരിധിയിൽനിന്ന് പുറത്തായിരിക്കയാണെന്ന് സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമൻ പ്രസ്താവിച്ചു. രാജ്യത്തെ സാഹചര്യം ഗുരുതരമാണെന്നും െഎക്യത്തിനും സമാധാനത്തിനും വേണ്ടി എല്ലാവരും രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. കാറ്റലോണിയ നേതൃത്വം നിരുത്തരവാദപരമായ നീക്കത്തിലൂടെ പ്രദേശത്തിെൻറയും സ്പെയിനിെൻറയും സാമ്പത്തിക-സാമൂഹിക അവസ്ഥ അപകടത്തിലാക്കിയിരിക്കയാണ്. ഭരണഘടനാപരമായ ഉത്തരവുകൾ പാലിക്കൽ അധികാരികളുടെ ചുമതലയാണ് -രാജാവ് വ്യക്തമാക്കി.
ഇരു നേതാക്കളുടെയും പ്രസ്താവനകൾ പുറത്തുവന്നതോടെ പ്രശ്നത്തിൽ സമവായത്തിനുള്ള സാധ്യത മങ്ങിയതായാണ് വിലയിരുത്തപ്പെടുന്നത്. 1981ലെ പട്ടാള അട്ടിമറി ശ്രമത്തിന് ശേഷം സ്പെയിനിൽ ആദ്യമായാണ് രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. അതിനിടെ, കാറ്റലോണിയൻ പൊലീസ് മേധാവിക്കെതിരെ അന്വേഷണം തുടങ്ങിയതായി സ്പാനിഷ് ഹൈകോടതി അറിയിച്ചു. രാജ്യദ്രോഹം ആരോപിച്ചാണ് അന്വേഷണം നടക്കുന്നത്. ഹിതപരിശോധന അനുകൂലികളെ തടയുന്നതിൽ പൊലീസ് പരാജയപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ നീക്കം.
കാറ്റലോണിയ എന്തുകൊണ്ട്?
കാറ്റലോണിയ സ്പെയിനിെൻറ 6.3 ശതമാനം മാത്രമുള്ള പ്രദേശമാണ്. ഭൂമി ശാസ്ത്രപരമായ വലുപ്പത്തേക്കാൾ സാമ്പത്തികമായ കാരണങ്ങളാൽ കാറ്റലോണിയയെ ഉപേക്ഷിക്കാൻ സ്പെയിനിന് കഴിയില്ല.
കാരണം രാജ്യത്തെ പ്രതിശീർഷ വരുമാനത്തിെൻറ അഞ്ചിലൊന്ന് ഇവിടെനിന്നാണ്. മൊത്തം കയറ്റുമതിയുടെ നാലിലൊന്നിനേക്കാൾ കൂടുതലും ഇവിടെ നിന്നുതന്നെ. വിദേശ നിക്ഷേപത്തിെൻറ നാലിലൊന്നും വന്നുചേരുന്നതും കാറ്റേലാണിയയിലാണ്.
അതിനാൽ സാമ്പത്തികമായി ഇപ്പോൾതന്നെ പ്രതിസന്ധി അനുഭവിക്കുന്ന സ്പെയിനിന് പ്രദേശത്തിെൻറ വേർപെടൽ കനത്ത ആഘാതം സൃഷ്ടിക്കും. രാജ്യത്തിെൻറ 16 ശതമാനം ജനസംഖ്യയാണ് സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടാൽ സ്പെയിനിന് നഷ്ടപ്പെടാൻ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.