ലണ്ടൻ: ചൈനയിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് ആഗോള എണ്ണ വിപണിയെയും ബാധിക് കുന്നു. ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയിൽ ഉപഭോഗം കുറഞ്ഞതോടെ വില വൻതോ തിൽ ഇടിഞ്ഞു.
ഫെബ്രുവരിയിൽ അസംസ്കൃത എണ്ണ വീപ്പക്ക് 54.7 ഡോളറാണ്. ഒരു വർഷത്തിനിടയിലെ കുറഞ്ഞ വിലയാണിത്. ജനുവരിയിൽ മാത്രം എണ്ണ വിലയിൽ 20 ശതമാനത്തിെൻറ കുറവാണുണ്ടായത്. 2020െൻറ തുടക്കത്തിൽ ഒരു വീപ്പ അസംസ്കൃത എണ്ണക്ക് 70 ഡോളറിന് അടുത്തായിരുന്നു വില.
ചൈനയിൽ നഗരങ്ങൾ ‘തടവിലാക്ക’പ്പെട്ടതോടെ ഉപയോഗത്തിൽ 20 ശതമാനം കുറവാണുണ്ടായത്. ബ്രിട്ടനിലെയും ഇറ്റലിയിലെയും മൊത്തം ഉപയോഗത്തിന് തുല്യമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.