ഓക്സ്ഫോര്‍ഡ്: കൊറോണയുടെ ഉദ്ഭവം ചൈനയില്‍ തന്നെയാകണമെന്നില്ലെന്ന് ഓക്സ്ഫോര്‍ഡ് യുനിവെഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍. ഏതെങ്കിലും ഒരു രാജ്യമോ അതിെൻറ ഭക്ഷ്യ സംസ്കാരമോ അല്ല, മറിച്ച് പാരിസ്ഥിതിക സാഹചര്യങ്ങളാണ് കൊറോണ വൈറസിന് കാരണം.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ സീനിയര്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ: ടോം ജെഫെഴ്സന്‍റെ അഭിപ്രായത്തില്‍ ഏഷ്യക്ക് പുറത്ത് നിന്നാണ് കൊറോണ വൈറസ് ഏഷ്യയിലേക്ക് വന്നത് എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച സ്പാനിഷ് വൈറോളജിസ്റ്റുകള്‍ പുറത്തു വിട്ട വിവരങ്ങള്‍ പ്രകാരം, 2019 മാര്‍ച്ചില്‍ തന്നെ സ്പെയിനിലെ ചില മലിനജല സാമ്പിളുകളില്‍ നിന്ന് കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നു.
ഡിസംബര്‍ മധ്യത്തോടെ മിലാനിലെയും ടൂറിനിലെയും മലിനജല സാമ്പിളുകളില്‍ നിന്ന് കൊറോണ വൈറസിനെ കണ്ടെത്തി. നവംബറില്‍ ബ്രസീലിലും കൊറോണ വൈറസ് സാമ്പിളുകള്‍ കണ്ടെത്തി.
അഭിപ്രായത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആദ്യമേ ഉണ്ടായിരുന്ന കൊറോണ വൈറസ് അനുകൂല കാലാവസ്ഥയുണ്ടായപ്പോള്‍ പെട്ടെന്ന് വ്യാപിക്കുകയായിരുന്നെന്ന് ഡോ ജെഫെഴ്സൺ പറയുന്നു. അത്പോലെ പ്രതികൂല സാഹചര്യം ഉണ്ടാകുമ്പോള്‍ വളരെ പെട്ടെന്ന് വൈറസ് അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ടെലഗ്രാഫില്‍’ എഴുതിയ ലേഖനത്തിലാണ് അദേഹം ഇക്കാര്യം വിശദീകരിച്ചത്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.