ആംസ്റ്റർഡാം: അനിവാര്യ സാഹചര്യങ്ങളിൽ നെതർലൻഡ്സിൽ പൊലീസ് ഉദ്യോഗസ്ഥകൾക്ക് ശിരോവസ്ത്രം ധരിക്കാമെന്ന് മനുഷ്യാവകാശ കമീഷൻ. രാജ്യത്തെ നിയമമനുസരിച്ച് പൊലീസുകാർ േജാലിസമയത്ത് മതചിഹ്നങ്ങൾ ധരിക്കാൻ പാടില്ല. റോട്ടർഡാമിലെ അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥയായ സാറ ഇസത് കഴിഞ്ഞ മേയിൽ നൽകിയ പരാതിയിലാണ് ഉത്തരവ്.
ശിരോവസ്ത്ര നിരോധനം തെൻറ തൊഴിലിനെ ബാധിക്കുന്നുവെന്നായിരുന്നു സാറയുടെ പരാതി. തെൻറ സഹപ്രവർത്തകർ പൊലീസ് യൂനിഫോം ധരിച്ച് ജോലി ചെയ്യുേമ്പാൾ ശിരോവസ്ത്രം ധരിക്കാനാഗ്രഹിക്കുന്ന സാറക്ക് പ്ലെയിൻ വസ്ത്രം അണിയാനായിരുന്നു അനുമതി. ഇത് തന്നെ വേർതിരിക്കുന്നതിന് തുല്യമാണെന്നും അവർ പരാതിയിൽ ബോധിപ്പിച്ചു. നിലവിൽ ടെലിഫോൺ വഴിയോ വിഡിയോ കോൺഫറൻസിങ് വഴിയോ ആളുകളുടെ മൊഴി രേഖപ്പെടുത്തുന്ന ജോലിയാണ് സാറക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.