കൈറോ: ഇൗജിപ്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസി സർക്കാറിനെ അട്ടിമറിച്ച നടപടിക്കെതിരെ 2013ൽ പ്രക്ഷോഭം നടത്തിയ 75 പേർക്ക് കൈറോ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. മുസ്ലിം ബ്രദർഹുഡിലെ മുതിർന്ന നേതാക്കളും വധശിക്ഷ വിധിച്ചവരിൽ ഉൾപ്പെടുന്നു.
ഇൗജിപ്ത് തലസ്ഥാനമായ കൈറോയിലെ റബാ ചത്വരത്തിലാണ് പ്രതിഷേധം നടന്നത്. പ്രകടനം നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ ആരോപണം. കോടതി വിധി ഗ്രാൻഡ് മുഫ്തി അംഗീകരിച്ചാൽ വധശിക്ഷ നടപ്പാക്കും.ഇൗജിപ്തിൽ വധശിക്ഷ വിധിച്ചാൽ നടപ്പാക്കുന്നതിനു മുമ്പ് ഗ്രാൻഡ് മുഫ്തിയുടെ പരിഗണനക്ക് വിടും.
കോടതിവിധി ഗ്രാൻഡ് മുഫ്തി അംഗീകരിക്കാറാണ് പതിവ്. അതിനു വിരുദ്ധമായി 2014ൽ ബ്രദർഹുഡ് നേതാവ് മുഹമ്മദ് ബദീഇന് കോടതി വിധിച്ച വധശിക്ഷ മുഫ്തി തള്ളിയിരുന്നു. ബദീഅ് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.
2013ലെ പ്രകടനത്തിൽ പെങ്കടുത്തെന്നാരോപിച്ച് 739 പേരെ കോടതി വിചാരണചെയ്തിരുന്നു. ഇൗ കൂട്ടവിചാരണക്കെതിരെ ആംനസ്റ്റി ഇൻറർനാഷനൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ രംഗത്തുവന്നിരുന്നു. പ്രകടനത്തെ ഇൗജിപ്ത് പൊലീസ് അടിച്ചമർത്തുകയായിരുന്നു. പൊലീസ് നടപടിയിൽ 800ലേറെ പ്രക്ഷോഭകർ കൊല്ലപ്പെട്ടു. 43 പൊലീസുകാർക്കും ജീവൻ നഷ്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.