ബോസ്റ്റൺ: വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ ആൽബർട്ട് െഎൻസ്റ്റീൻ ഭാര്യക്കും രണ്ട് മക്കൾക്കും എഴുതിയ കത്ത് യു.എസിൽ 21,000 ഡോളറിന്(1345785 രൂപ) ലേലത്തിൽ വിറ്റു. ഭാര്യയുമായുള്ള വിവാഹമോചനവും മക്കളുടെ പഠനത്തെ ക്കുറിച്ചുള്ള ആശങ്കകളുമാണ് 1919ൽ എഴുതിയ കത്തിൽ പങ്കുവെക്കുന്നത്.
കത്തിെൻറ ഒരു വശത്ത് ആൽബർട്ട് എന്നും മറ്റേ ഭാഗത്ത് പപ്പ എന്നുമെഴുതി ഒപ്പുവെച്ചിട്ടുണ്ട്. െഎൻസ്റ്റീെൻറ കുടുംബജീവിതത്തെക്കുറിച്ച് വ്യക്തമായി വിവരങ്ങൾ നൽകുന്ന എഴുത്താണിതെന്ന് യു.എസിലെ ആർ.ആർ ലേലക്കമ്പനി പറഞ്ഞു. നാടോടികളെപോലെ ജീവിതം നയിക്കുന്നതിൽ നമുക്ക് ഖേദിക്കാം. ഇൗ സാഹചര്യത്തിൽ നിന്നെ എനിക്ക് നന്നായി മനസ്സിലാകും എന്നുതുടങ്ങുന്നതാണ് കത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.