ലണ്ടൻ: തായ്ലൻഡ് ഗുഹയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിൽ പങ്കാളിയായ ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധനെതിരെ ബിസിനസ് പ്രമുഖെൻറ അധിക്ഷേപം. വെർനൻ അൺസ്വേത് എന്ന മുങ്ങൽ വിദഗ്ധനെതിരെ എലൻ മസ്ക് എന്നയാളാണ് ആക്ഷേപമുന്നയിച്ചത്. 63കാരനായ വെർനൻ ബാലപീഡകനാണെന്നാണ് മസ്ക് ട്വിറ്ററിൽ കുറിച്ചത്. പിന്നീട് ഇൗ ട്വീറ്റുകൾ അദ്ദേഹംതന്നെ നീക്കി.
പ്രത്യേകിച്ച് തെളിവൊന്നും ഉദ്ധരിക്കാതെ നടത്തിയ ആക്ഷേപത്തിനെതിരെ കോടതിയെ സമീപിക്കാനിരിക്കയാണ് വെർനൻ. ലോകത്തിെൻറ അഭിനന്ദനം ഏറ്റുവാങ്ങിയ ഒരു രക്ഷാപ്രവർത്തകനെതിരെ നീചമായ ആരോപണമുന്നയിച്ച മസ്കിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയർന്നത്. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും ട്വീറ്റിനെതിരെ രംഗത്തുവന്നു.
ഞായറാഴ്ച ഒരു അഭിമുഖത്തിൽ മസ്കിെൻറ കമ്പനി തായ്ലൻഡ് രക്ഷാപ്രവർത്തനത്തിന് നൽകിയ അന്തർവാഹിനി പ്രവർത്തനക്ഷമമല്ലെന്ന് വെർനൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിൽ ക്ഷുഭിതനായാണ് അധിക്ഷേപിച്ച് ട്വീറ്റ് ചെയ്തത്.
അന്തർവാഹിനി ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിെൻറ വിഡിയോയും ഇയാൾ ട്വിറ്ററിൽ ചേർത്തിട്ടുണ്ട്. ജൂൺ 23ന് ഗുഹയിലകപ്പെട്ട 12 കുട്ടികളെയും കോച്ചിനെയും ദിവസങ്ങൾക്കുശേഷമാണ് രക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.