ന്യൂയോർക്: മുടിനാരിനേക്കാള്‍ കനം കുറഞ്ഞ നേര്‍ത്ത ഇലക്ട്രോഡ് നാരുകള്‍ ഉപയോഗിച്ച ് മനുഷ്യെൻറ തലച്ചോറിനെ കമ്പ്യൂട്ടര്‍ വഴി ന്യൂറാലിങ്ക് എന്ന ചിപ്പുമായി ബന്ധിപ്പിക്കാനു ള്ള പരീക്ഷണവുമായി ടെസ്ല കമ്പനി സ്ഥാപകൻ ഇലോൺ മസ്ക്. കമ്പ്യൂട്ടര്‍ വഴി മസ്തിഷ്കം നിയന്ത്രിക്കുന്ന പരീക്ഷണം കുരങ്ങുകളിൽ വിജയകരമായിരുന്നുവെന്ന് മസ്ക് അവകാശപ്പെട്ടു.
ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ പരസഹായമില്ലാതെ സഹായിക്കുകയാണ് ഗവേഷണത്തിെൻറ മുഖ്യ ലക്ഷ്യമെന്നും കമ്പനി പറഞ്ഞു. 2020 ഓടെ ഇത് മനുഷ്യനില്‍ പരീക്ഷിക്കാന്‍ സാധിക്കുമെന്നാണ് മസ്കിെൻറ കണക്കുകൂട്ടല്‍.
ന്യൂറാലിങ്ക് വികസിപ്പിച്ചെടുത്ത നാരുകള്‍ക്ക് വിവരങ്ങള്‍ കൈമാറാൻ കഴിയും. ഇതിെൻറ ഒരറ്റം എന്‍ വണ്‍ എന്നുവിളിക്കുന്ന ചിപ്പുമായി ഘടിപ്പിക്കും. മറ്റേ അറ്റം തലച്ചോറിെൻറ നിശ്ചിത ഭാഗങ്ങളില്‍ ഘടിപ്പിക്കും. പ്രത്യേകം രൂപകല്പന ചെയ്ത റോബോട്ടാണ് നാരുകള്‍ തലച്ചോറില്‍ സ്ഥാപിക്കുക. അതിനുശേഷം തലക്കുപുറത്ത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണം സ്ഥാപിക്കും. തലച്ചോറിനുള്ളിലെ നാരുകള്‍ വഴി എന്‍ വണ്‍ ചിപ്പിലെത്തുന്ന ഡാറ്റ വയര്‍ലെസ് ആയി ഈ ഉപകരണത്തിലെത്തും. ബ്ലൂടൂത്ത് വഴിയാണ് ഈ വിവരകൈമാറ്റം. തലയില്‍ ഘടിപ്പിക്കുന്ന ന്യൂറാ ലിങ്ക് ഉപകരണത്തെ ഐഫോണ്‍ വഴി നിയന്ത്രിക്കാമെന്ന് മസ്കും കൂട്ടരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.