ലണ്ടൻ: പടിഞ്ഞാറൻ യൂറോപ്പാകെ കടുത്ത ചൂടിൽ പൊള്ളുകയാണ്. ബ്രിട്ടനിൽ റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. 38.1 സെൽഷ്യസ ാണ് കേംബ്രിജിലെ ചൂട്. 2003ൽ 38.5 സെൽഷ്യസ് ചൂടാണ് ഇവിടെ രേഖപ്പെടുത്തിയ സർവകാല റെക്കോഡ്. കടുത്ത ചൂട് റെയിൽവേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്.
കേബിളുകളുടെ തകരാറിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തു. ഇതേത്തുടർന്ന് നൂറുകണക്കിനുപേർ വിവിധ സ്റ്റേഷനുകളിൽ കുടുങ്ങി. വയോധികർക്ക് പ്രത്യേക മാർഗനിർദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചു. ബ്രിട്ടനിലെ ഉഷ്ണതരംഗം ഫ്രാൻസിലും ജർമനിയിലും നെതർലൻഡ്സിലും അനുഭവപ്പെടുന്നുണ്ട്. ഇവിടങ്ങളിലെല്ലാം താപനില റെക്കോഡ് ഭേദിച്ചു. 42.6 സെൽഷ്യസാണ് പാരിസിൽ രേഖപ്പെടുത്തിയ ചൂട്. വടക്കൻ ജർമനിയിലെ പുഴകളും തടാകങ്ങളും വരണ്ട നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.