റോം: 2000 വർഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യെൻറ മുഖം എങ്ങനെയായിരിക്കും? ഇതുവരെ ചിത്രകാരന്മാരുടെ ഭാവനക്ക് വിട്ടുകൊടുത്തിരുന്ന ഇൗ ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം നൽകാൻ ശാസ്ത്രം മുന്നോട്ടുവന്നിരിക്കുന്നു. തെക്കൻ ഇറ്റലിയിലെ ഹെർകുലാനിയം എന്ന കടലോരനഗരത്തിൽനിന്ന് ലഭിച്ച തലയോട്ടിയാണ് ഇപ്പോൾ ശാസ്ത്രരംഗത്ത് വഴിത്തിരിവായിരിക്കുന്നത്.
എ.ഡി 79ൽ ജീവിച്ചിരുന്നുവെന്ന് കരുതുന്ന ഒരാളുടെ തലയോട്ടിയാണ് കാര്യമായ കേടുപാടുകൾ സംഭവിക്കാതെ ഗവേഷകർക്ക് ലഭിച്ചത്. ഇൗ തലയോട്ടിയെ അടിസ്ഥാനമാക്കി ത്രീഡി ഇമേജിങ് എന്ന സാേങ്കതികവിദ്യയുടെ സഹായത്തോടെയാണ് ഗവേഷകർ ‘ആദിമ മനുഷ്യെൻറ’ മുഖഭാവങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
തെക്കൻ യൂറോപ്പുകാരനായ 50കാരെൻറ തലയോട്ടിയാണ് തങ്ങൾ കണ്ടെത്തിയതെന്നാണ് ത്രീഡി ഇമേജിങ്ങിനുശേഷമുള്ള ചിത്രം പരിശോധിച്ചശേഷം ഗവേഷകർ കരുതുന്നത്. അഗ്നിപർവത സ്ഫോടനത്തെതുടർന്ന് നാമാവശേഷമായ ഹെർകുലാനിയം നഗരം പിന്നീട് നൂറ്റാണ്ടുകളോളം മഞ്ഞുമൂടിക്കിടക്കുകയായിരുന്നു.
അമേരിക്കയിലെ മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയുടെ സഹായത്തോടെ ഇറ്റലിയിലെ അസോസിയേഷൻ ഫോർ റിസർച് ആൻഡ് എജുക്കേഷൻ ഇൻ ആർട്ട്, ആർക്കിേയാളജിയിലെ ഗ്രാഫിക് ഡിസൈനറായ ജിയാൻഫ്രാൻസ്കോ ക്വറാൻറയാണ് തലയോട്ടിയിൽനിന്ന് അതിെൻറ ഉടമയുടെ യഥാർഥ മുഖം വീണ്ടെടുത്തിരിക്കുന്നത്. വ്യാഴാഴ്ച ഇറ്റലിയിലെ പ്രിവെർണോയിൽ നടക്കുന്ന വാർത്തസമ്മേളനത്തിൽ ഗവേഷകർ തലയോട്ടിയും അതിൽനിന്ന് മുഖത്തിെൻറ രൂപം വികസിപ്പിച്ച രീതിയും വിശദീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.