െഹൽസിങ്കി:ഫിൻലഡിൽ ആദ്യമായി പിതാവാകുന്നവർക്ക് കൂടുതൽ അവധിയും മാതാക്കൾക്ക് ലഭിക്കുന്ന അത്രയും വേതനത്തോെടയുള്ള അവധിയും ലഭ്യമാക്കാൻ പദ്ധതി. കുഞ്ഞുണ്ടായതിനു ശേഷം പിതാവിന് ലഭിക്കുന്ന വേതനത്തോടെയുള്ള അവധി ഏഴു മാസത്തോളമായി നീട്ടും.
പ്രസവത്തിന് ഒരു മാസം മുമ്പുതന്നെ പ്രസവാവധി എടുക്കാൻ വനിതകളെയും അനുവദിക്കും. ലിംഗസമത്വം ഉറപ്പിക്കാനും ജനനനിരക്ക് പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ പരിഷ്കാരമെന്ന് ആരോഗ്യ-സാമൂഹികകാര്യ മന്ത്രി ഐനോ കെയ്സ പെകൊനെൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.