ജനീവ: വടക്കു പടിഞ്ഞാറൻ സിറിയയിലെ യുദ്ധം ആ മേഖലയിലെ ജനങ്ങൾക്കുണ്ടാക്കിയ ദുരിതം ഭീകരമാണെന്ന് യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ (യു.എൻ.എച്ച്.സി.ആർ) അഭിപ്രായപ്പെട്ടു. രണ്ടാംലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പലായനമാണ് നടക്കുന്നത്.
അതിനാൽ, ജനങ്ങൾക്ക് സുരക്ഷിതമായി ഇതരമേഖലകളിെലത്താനുള്ള പാതയൊരുക്കണമെന്ന് യു.എൻ അഭ്യർഥിച്ചു. സിറിയയും സഖ്യകക്ഷിയായ റഷ്യയും മനഃപൂർവം സിവിലിൻമാരെ ലക്ഷ്യമിടുന്നതായി ഹൈകമീഷണർ മിഷേൽ ബാച്ലെറ്റ് പറഞ്ഞു. ഒരു താവളവും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. സർക്കാർ ആക്രമണം തുടരുകയാണ്. കൂടുതൽ ജനം കൊല്ലപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നു.-അവർ പറഞ്ഞു. ഈ വർഷം ഇതുവരെ 300ഓളം സാധാരണ മനുഷ്യരാണ് സിറിയയിൽ കൊല്ലപ്പെട്ടത്. ഇതിൽ 93 ശതമാനം മരണങ്ങൾക്കും കാരണം സർക്കാർ പക്ഷത്തിെൻറ ആക്രമണമാണ്.
വീട് വിട്ടൊഴിയേണ്ടി വന്നവരെ പാർപ്പിച്ച ക്യാമ്പുകൾക്കുനേരെയും വിദ്യാഭ്യാസ, ആരോഗ്യ കേന്ദ്രങ്ങൾക്കുനേരെയും നടക്കുന്ന ആക്രമണങ്ങളെ എങ്ങനെയാണ് ന്യായീകരിക്കുകയെന്നും അവർ ചോദിച്ചു. ഇതു യുദ്ധക്കുറ്റത്തിന് തുല്യമാണെന്ന് അവർ നേരത്തേ പറഞ്ഞിരുന്നു. വിമത കേന്ദ്രങ്ങളിൽ സൈന്യം മുന്നേറ്റം തുടരുേമ്പാൾ ക്യാമ്പുകളിൽ കഴിയുന്ന കുഞ്ഞുങ്ങളടക്കമുള്ളവർ കടുത്ത ശീതത്തിൽ തണുത്തുവിറക്കുകയാണ്. ശീതകാലത്തിെൻറ കാഠിന്യം താങ്ങാനാകാതെ നിരവധി കുട്ടികൾ മരിച്ചിട്ടുണ്ട്. സഹായമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെങ്കിൽ, വെടിനിർത്തൽ അടിയന്തരമായി നടപ്പാക്കണമെന്നാണ് യു.എൻ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.