മെൽബൺ: പശ്ചിമ ആസ്ട്രേലിയയിൽ വിനോദസഞ്ചാര കേന്ദ്രത്തിലെ പാറക്കെട്ടിന് മുകളിൽനിന്ന് െസൽഫിയെടുക്കാൻ ശ്രമിക്കവെ കടലിലേക്ക് തെന്നിവീണ് 20കാരനായ ഇന്ത്യൻ വിദ്യാർഥി മരിച്ചു. പെർത്തിൽ വിദ്യാർഥിയായ അങ്കിത്താണ് ചരിത്ര നഗരമായ ആൽബനിയിൽ സുഹൃത്തുക്കളോടൊപ്പം അവധി ചെലവഴിക്കാൻ എത്തിയ സമയത്ത് അപകടത്തിൽപെട്ടത്. ചെങ്കുത്തായ സ്ഥലത്തുനിന്ന് ഫോേട്ടാ എടുക്കാൻ ശ്രമിച്ച അങ്കിത്ത് 40 മീറ്റർ താഴ്ചയിലേക്കാണ് പതിച്ചത്.
ഫോേട്ടാ എടുക്കുന്നതിന് മുമ്പ് അങ്കിത്ത് പാറക്കെട്ടിന് മുകളിലൂടെ ഒാടുകയും ചാടുകയും ചെയ്തിരുന്നതായി മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. ഒരു മണിക്കൂർ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. അഞ്ചു പേരടങ്ങിയ സുഹൃദ്സംഘത്തോടൊപ്പമായിരുന്നു അങ്കിത് സ്ഥലം സന്ദർശിച്ചതെന്നാണ് വിവരം. സുരക്ഷാവേലികളും അപായസൂചനകൾ ഉൾെപ്പടെ സ്ഥാപിക്കുന്നതിനായി സുരക്ഷാസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രണ്ടു വർഷം മുമ്പ് കേന്ദ്രം അടച്ചിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.