????????? ?????????? ??????? ?????? ?? ????

കടൽ​ക്കൊല കേസ്​: വിധി മാനിക്കുന്നു -ഇറ്റലി

​റോം: കേരളത്തി​​​െൻറ തീരക്കടലിൽ രണ്ടു മത്സ്യത്തൊഴിലാളികളെ തങ്ങളുടെ നാവികർ വെടിവെച്ചു ​െകാന്ന കേസിൽ അന്താരാഷ്​ട്ര കോടതിയുടെ വിധി മാനിക്കുന്നുവെന്ന്​ ഇറ്റലി. കേസ്​ പരിഗണിച്ച അന്താരാഷ്​ട്ര ട്രൈബ്യൂണലി​​​െൻറ വിധി അംഗീകരിക്കാൻ തങ്ങൾ തയാറാണെന്ന്​ ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ലുയിഗി ഡി മൈയോ പറഞ്ഞു.

കേസിൽ ഇന്ത്യക്ക്​ അനുകൂലമായി വന്ന കോടതിവിധിയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘കാലങ്ങളായുള്ള വേദനക്കുശേഷം ഈ കേസിൽ പൂർണവിരാമം വന്നിരിക്കുന്നു. കേസിൽപെട്ട നാവികർക്കും അവരു​െട കുടുംബത്തിനും ഒപ്പം നിൽക്കുന്നു.

അതോടൊപ്പം, സഹകരണ​െമന്ന വികാരത്തി​​​െൻറ അടിസ്​ഥാനത്തിൽ കോടതിവിധി അംഗീകരിക്കുന്നു’ -അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - italy responds to international tribunals verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.