ആ നീല റിബൺ ലോകത്തോട്​ പറഞ്ഞു- എട്ട്​ വർഷത്തിനുശേഷം ഇവിടെ കുഞ്ഞ്​ പിറന്നു

റോം: ഇറ്റലിയിലെ ഏറ്റവും ചെറിയ ഗ്രാമമായ ​മോർ​ട്ടെറോണിലെ നാട്ടുകാർ ആഘോഷത്തിലാണിപ്പോൾ. കാരണം, എട്ടുവർഷത്തിന​ുശേഷം ഇവിടെ ഒരു കുഞ്ഞ്​ പിറന്നിരിക്കുകയാണ്​. 29 പേരാണ്​ ഈ ഗ്രാമത്തിൽ ആകെയുള്ളത്​.   

ലെക്കോയിലെ അലെസാൻന്ദ്രോ മാന്‍സോനി ആശുപത്രിയില്‍ പിറന്ന കുഞ്ഞിന് ഡെനിസ് എന്നാണ് മാതാപിതാക്കളായ മാറ്റിയോയും സാറായും പേരിട്ടിരിക്കുന്നത്. ഇറ്റലിയിലെ സംസ്​കാരമനുസരിച്ച്​ ഒരു കുഞ്ഞ് ജനിച്ചതിനു ശേഷം പേര് പ്രഖ്യാപിക്കുന്നത് വീട്ടുവാതിലിൽ റിബണ്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ്. നീല റിബണിൽ ഡെനിസ് എന്ന പേര് പ്രദർശിപ്പിച്ചാണ്​ ഡെനിസി​​​െൻറ വരവ്​ മാറ്റിയോയും സാറായും ലോകത്തെ അറിയിച്ചത്​. 

പുതിയ അതിഥിയുടെ വരവ്​ ഗ്രാമത്തെയാകെ സന്തോഷത്തിലാക്കിയിരിക്കുകയാണ്​. എല്ലാവർക്കും സന്തോഷിക്കാനുള്ള അവസരമാണിതെന്ന്​ മേയർ ആ​േൻറാനെല്ല ഐവർനിസ്സി പറഞ്ഞു. കോവിഡ് കാലത്തെ ഗര്‍ഭധാരണം വലിയ കഷ്​ടതകള്‍ നിറഞ്ഞതായിരുന്നെന്നാണ്​ ഡെനിസി​​​െൻറ മാതാവ്​ സാറ പറയുന്നത്​. രാജ്യത്തെ ലമ്പാർഡി മേഖലയിൽ കോവിഡ്​ രൂക്ഷമായിരുന്ന സമയത്തായിരുന്നു സാറയുടെ പ്രസവമടുത്തത്​. എന്നാൽ,  മോർ​ട്ടെറോൺ ഗ്രാമത്തിൽ കൊറോണ ബാധിച്ചതേയില്ല. 

Tags:    
News Summary - Italy village welcomes first baby in 8 years-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.